Responsive Advertisement
Responsive Advertisement
കോഴിക്കോട് :
ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നുവീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു.കോഴിക്കോട് മീഞ്ചന്തയിലാണ് അപകടം സംഭവിച്ചത്.
ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്.കോഴിക്കോട് ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാം വർഷബിരുദ വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്.
ക്ലാസ് കഴിഞ്ഞശേഷം ബസ് കാത്തുനിൽക്കുന്നതിനാണ് വിദ്യാർഥിനി ബസ്റ്റോപ്പിൽ എത്തിയത്.ഏറെക്കാലമായി ദ്രവിച്ച ഇരുമ്പു തൂണുകളിലാണ്ബസ്റ്റോപ്പ് താങ്ങി നിർത്തിയിരുന്നത്. ഈ ബസ്റ്റോപ്പിനു പകരം പുതിയ ബസ്റ്റോപ്പ് നിർമ്മിക്കണമെന്ന ആവശ്യം നിരവധി തവണ ഉയർന്നിരുന്നു.എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.അതിനിടയിലാണ് ഇന്ന് ബസ്റ്റോപ്പ് പെട്ടെന്ന്
തകർന്ന വീണത്.


സാധാരണ ആർട്സ് ആൻഡ് സയൻസ് കോളേജിലെയും തൊട്ടടുത്ത വിദ്യാലയങ്ങളിലെയും ഉൾപ്പെടെ നിരവധി വിദ്യാർത്ഥികളും മറ്റ് യാത്രക്കാരുമാണ്
ഇവിടെ ബസ് കാത്തു നിൽക്കുന്നതിന് എത്താറുള്ളത്.എന്നാൽ അപകട സമയത്ത് മറ്റ് യാത്രക്കാരാരും ഇല്ലാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു.ബസ്റ്റോപ്പ് വീഴുന്ന സമയത്ത് ഇതിനകത്ത് കുടുങ്ങിപ്പോയ വിദ്യാർത്ഥിനിയെ ഓടിയെത്തിയ പരിസരത്തെ കടകളിലെ ജീവനക്കാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരുമാണ് പുറത്ത് എത്തിച്ചത്.തുടർന്ന്
പരിക്കേറ്റ വിദ്യാർത്ഥിനിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിദ്യാർഥിനിയുടെ പരിക്ക് ഗുരുതരമല്ലഎന്നാണ് പ്രാഥമിക വിവരം.