Responsive Advertisement
Responsive Advertisement
കോഴിക്കോട് :
മുക്കം ഫയർ സ്റ്റേഷനിലെഗ്രേഡ് അസിസ്റ്റൻറ്സ്റ്റേഷൻ ഓഫീസറായ
എൻ ജയഷ്. ഇന്ന് രാവിലെമുക്കം ഫയർ സ്റ്റേഷനിലേക്ക് വരുന്ന വഴിയിലാണ് ഒരു നീലപൊന്മാൻ നിലത്ത് വീണു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
അതിന് എടുത്തു നോക്കിയപ്പോൾ അനക്കമില്ല.
ഉടൻ തന്നെജയേഷിന്റെ മനസിൽ ഒരു ഫയർ ഓഫീസറുടെ ജാഗ്രത ഉണർന്നു.പിന്നെ ഒട്ടും അമാന്തിച്ചില്ല. നേരെ ഫയർ സ്റ്റേഷനിൽ അകത്തേക്ക് കയറി. 
ഏത് വെല്ലുവിളി നിറഞ്ഞ പ്രതിസന്ധിഘട്ടത്തിലും ജീവനെ കാക്കുന്ന ഫയർ ഉദ്യോഗസ്ഥൻ പൊന്മാന്റെ ജീവനും തിരിച്ചുപിടിക്കാനുള്ള ശ്രമം ആരംഭിച്ചു.
ജാഗ്രതയോടെപ്രാഥമിക ശുശ്രൂഷയും
സിപിആറും നൽകി.
അൽപ്പനേരത്തെ 
സിപി ആറിനു ശേഷം നീലപൊന്മാന്റെ ഹൃദയത്തിൽ നിന്നും ജീവൻ്റെ ചെറു തുടിപ്പുകൾ ഉയർന്നു.മെല്ലെ ചിറകുകൾ ചലിപ്പിച്ച പൊന്മാനെ ഓഫീസിലെ മേശപ്പുറത്ത് വെച്ചു.പിന്നെചുണ്ടുകൾ വിടർത്തി
ജീവജലവും നൽകി.


അൽപ്പനേരം തൻ്റെ ജീവൻ കാത്ത ഫയർ സ്റ്റേഷൻ ഓഫീസ് പരിസരത്തൊക്കെ നന്ദിയോടെ ചുറ്റിക്കറങ്ങിയ ശേഷം നീല പൊൻമാൻ
പറന്നകന്നു.ജീവനറ്റ് കിടന്ന നീല പൊൻമാന് ജീവൻ തിരിച്ചു നൽകിയ അസിസ്റ്റൻറ് ഫയർ സ്റ്റേഷൻ ഓഫീസറുടെ
ജാഗ്രതയെയും നല്ല മനസിനെയും സഹപ്രവർത്തകർ കയ്യടികളോടെയാണ്പ്രോത്സാഹിപ്പിച്ചത്.