പന്തീരാങ്കാവിന് സമീപം കോഴിക്കോടൻ കുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
കഴിഞ്ഞ 24ന് വൈകിട്ടാണ് കോഴിക്കോടൻ കുന്നിലെ ആളൊഴിഞ്ഞ ഭാഗത്ത് കാട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ പുരുഷന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ഏകദേശം അഞ്ചു ദിവസത്തോളം പഴക്കമുണ്ടായിരുന്നു.
തലയും മുഖവും പൂർണ്ണമായി അഴുകി തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു.
ശരീരത്തിൽ കറുത്ത നിറത്തിലുള്ള ടീഷർട്ടും, കില്ലർ എന്ന ബ്രാൻഡ് ലേബൽ പതിച്ച കറുപ്പ് നിറത്തിലുള്ള ജീൻസും വെള്ളയിൽ നീല പുള്ളികളുള്ള ക്രോക്സ് ചെരിപ്പുമാണ് ഉണ്ടായിരുന്നത്.
149 സെന്റീമീറ്ററാണ് ഉയരം.
ടീഷർട്ടിനുള്ളിൽ ധരിച്ച മറ്റൊരു കറുപ്പ് ടീഷർട്ടിൽ വെള്ളയും നീലയും നിറത്തിലുള്ള എഴുത്തുകൾ ഉണ്ട്.മൃതദേഹം അന്നുതന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പന്തീരാങ്കാവ് പോലീസിൻ്റെനേതൃത്വത്തിൽ മരിച്ച ആളെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും അറിവുള്ളവർ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ 0495 2437300 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.