പതിനേഴ്കാരിയെ കാറിൽ കയറ്റി കൊണ്ടുപോയി ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ.
മലപ്പുറം കോട്ടക്കൽ പുക്കിപറമ്പ് വള്ളിക്കാട്ട് റിയാസ് (29)നെയാണ് ചെന്നൈയിൽ നിന്നും പിടികൂടിയത്.
ഫറോക്ക് പോലീസിൻ്റെ
നേതൃത്വത്തിൽ
സൈബർ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്
പ്രതിയെ പിടികൂടാൻ ആയത്.സംഭവത്തിനുശേഷം പെൺകുട്ടിയെ രാമനാട്ടുകരയിൽ ഇറക്കിവിട്ട് റിയാസ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
അതിനിടയിൽ പെൺകുട്ടിയുടെ മുത്തശ്ശൻ ഫറോക്ക് പോലീസിൽ പരാതി നൽകി.ഇക്കാര്യം മനസിലായ പ്രതി ഉടൻതന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങുകയായിരുന്നു.
ഓഗസ്റ്റ്ഇരുപതാം തീയതി രാത്രി മലപ്പുറം, കല്പകഞ്ചേരി, കോട്ടക്കൽ, തിരൂരങ്ങാടി, മഞ്ചേരി ഭാഗങ്ങളിൽ കറങ്ങിയശേഷം 21ന് കാലത്ത് വളാഞ്ചേരിയിൽ നിന്നും പാലക്കാട്ടേക്കുള്ള ബസിൽ കയറിയതായി പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഈ വിവരം ലഭിച്ചതോടെ ഫാറോക്ക് സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണറുടെ കീഴിലുള്ള ക്രൈം സ്ക്വാഡും
ഫറോക്ക് പോലീസ് സംഘവും പാലക്കാട്ടേക്ക് തിരിച്ചു.ഇവിടെ നിന്നും നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ
പ്രതി പാലക്കാട്ട് തങ്ങിയിട്ടില്ല എന്ന കാര്യം പോലീസിന് വ്യക്തമായി.പാലക്കാട്ടു നിന്നും സേലത്തേക്ക് പോയ ബസിൽ
പ്രതിയുടേതിനോട് സാമ്യമുള്ള ആൾ കയറിയിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചു.എന്നാൽ അപ്പോഴേക്കും ബസ് സേലത്ത് എത്തിയിരുന്നു.
തുടർന്ന് പോലീസ് സേലത്ത് എത്തി നടത്തിയ അന്വേഷണത്തിൽ പ്രതി സേലത്ത് വണ്ടി ഇറങ്ങുന്നതും മൈസൂരിലേക്കുള്ള ബസിൽ കയറുന്നതുമായ നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.ഇതോടെ പോലീസ് മൈസൂരിലേക്ക് പുറപ്പെട്ടു.എന്നാൽ മൈസൂരിലേക്ക് കടന്നു കളഞ്ഞ പ്രതി പിന്നീട് എങ്ങോട്ട് പോയി എന്ന വിവരം പോലീസിനെ ലഭിച്ചിരുന്നില്ല.തുടർന്ന് മൈസൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട മറ്റ് നാല് ബസുകളിലെ കണ്ടക്ടർമാർക്ക് പ്രതിയുടെ ഫോട്ടോ പോലീസ് അയച്ചുകൊടുത്തു.
ഇതിൽ ഒരു ബസിൽ പ്രതിയുണ്ടെന്ന് കാര്യം കണ്ടക്ടർ പോലീസിനെ അറിയിച്ചു അപ്പോഴേക്കും ബസ് ബാംഗ്ലൂരിൽ എത്തി കഴിഞ്ഞിരുന്നു.ബാംഗ്ലൂരിലേക്ക് പുറപ്പെട്ട പോലീസ് സംഘം ബാംഗ്ലൂരിലെത്തിയെങ്കിലും പിന്നീട് പ്രതിയെ കുറിച്ചുള്ള വിവരം ഒന്നും ലഭിച്ചിരുന്നില്ല.
ഇരുപത്തിരണ്ടാം തീയതി റിയാസ് ബാംഗ്ലൂരിലുള്ള പഴയ സുഹൃത്തുക്കളെ കണ്ടുവെന്ന രഹസ്യ വിവരംപോലീസിന് ലഭിച്ചു. അവിടെ ചുറ്റിക്കറങ്ങിയ പ്രതിഇരുപത്തിമൂന്നാം തീയതി ബാംഗ്ലൂർ നഗരത്തിന് പുറത്ത് ഓട്ടോയിലും ടാക്സിയിലും കറങ്ങിയ ശേഷം24ന് രാത്രി ചെന്നൈയിലേക്ക് ട്രെയിൻ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
അതുവരെ പോലീസിനെ ചുറ്റിക്കറക്കിയ പ്രതിയെ പിടികൂടുന്നതിന് പ്രതി ചെന്നൈയിൽ എത്തുന്നതിനു മുൻപ് പോലീസ് ചെന്നൈയിലെത്തി.
ചെന്നൈയിൽ നിന്നും ഒറീസയിലേക്കുള്ള ട്രെയിനിൽ കയറാനുള്ള തയ്യാറെടുപ്പിലായിരുന്നുപ്രതിയായ റിയാസ്.ട്രെയിൻ ഇറങ്ങി നേരെ ചെന്നത് പോലീസിന്റെ വലയിലേക്കാണ്.
അതോടെ ഇരുപതാം തീയതി രാവിലെ ആറ് മണി മുതൽ പ്രതിക്കുവേണ്ടി പോലീസ് നടത്തിയഊർജിതമായ അന്വേഷണത്തിന് വിരാമമായി.
പ്രതിയെ പിടികൂടുന്നതിന് ഫറോക്ക് സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ എ എം സിദ്ദിഖ്,
പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത്,
എസ് ഐ
പി സി സുജിത്ത്,
എ എസ് ഐ അരുൺകുമാർ,
സീനിയർ മാരായ
ഐടി വിനോദ്,
അനൂജ് വളയനാട്,
സിപി ഒമാരായ സനീഷ് പന്തീരങ്കാവ്, സുബീഷ് വേങ്ങേരി ,
അഖിൽ ബാബു ,
സൈബർ സെല്ലിലെ സിവിൽ പോലീസ് ഓഫീസർമാരായ സുജിത്ത്, ഷെഫിൻ എന്നിവർ നേതൃത്വം നൽകി.