മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പെരുമണ്ണ പുത്തൂർ മഠം ആറങ്ങാടി സ്വദേശിനിയായ (42 ) കാരിക്കാണ് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
ഒന്നരമാസം മുമ്പാണ് ഇവർ പെരുമണ്ണയിലെ പുത്തൂർ മഠത്ത് താമസമാക്കിയത്.
രോഗലക്ഷണം കാണിച്ചതോടെ
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ ഇവരുടെ ആരോഗ്യ സ്ഥിതി പുറത്തു വന്നിട്ടില്ല.
അതേസമയം രോഗം സ്ഥിരീകരിച്ചതായി പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ ഇതുവരെ യാതൊരു അറിയിപ്പുകളും ലഭിച്ചിട്ടില്ല.എന്നാൽ
പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ
പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലുമുള്ള
പൊതു കുളങ്ങളിലും
മറ്റ് ജലാശയങ്ങളിലും കുളിക്കുന്നതിന്
പഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ
കർശനമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
ഇത് സൂചിപ്പിക്കുന്ന വിധത്തിലുള്ള
ലഘുലേഖകളും
ബോർഡുകളും ഇന്നുതന്നെ സ്ഥാപിക്കും. കൂടാതെ
വാർഡു തലങ്ങളിൽആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ബോധവൽക്കരണ
പരിപാടികളും സംഘടിപ്പിക്കും. നിലവിൽഅമീബിക് മസ്തിഷ്കജ്വരം
ബാധിച്ചതായി പറയുന്ന നാൽപ്പത്തി രണ്ടു കാരിക്ക്
എങ്ങനെ രോഗം പിടിപെട്ടു എന്നതിനെക്കുറിച്ചുള്ള പരിശോധനയും പെരുമണ്ണ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കും.
അതേ സമയംസംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം പന്ത്രണ്ടായി.
മൂന്നുമാസം പ്രായമുള്ള ചികിത്സയിലുള്ള കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്.മറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.