കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്.വാഴയൂരിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥികൾ ഓണാഘോഷത്തിന് ശേഷം ഊർക്കടവ് പാലം വഴി മാവൂർ ഭാഗത്തേക്ക് വരികയായിരുന്നു.
അമിതവേഗതയിൽ എത്തിയ ഫോർച്യൂണർ കാർ പെട്ടെന്ന് നിയന്ത്രണം വിട്ട്പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് റോഡിന് നടുവിലേക്ക് മറിയുകയായിരുന്നു.
അപകടസമയത്ത് കാറിനുള്ളിലെ എയർബാഗ് പ്രവർത്തിച്ചതുകൊണ്ട് കാറിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾനിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഓടിയെത്തിയ പരിസരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും മറ്റ് വാഹനങ്ങളിലെ യാത്രക്കാരുമാണ് വിദ്യാർത്ഥികളെ കാറിനുള്ളിൽ നിന്നും പുറത്ത് എത്തിച്ചത്.
കാർ റോഡിന് നടുവിൽ മറിഞ്ഞതോടെ ഊർക്കടവ് പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.തുടർന്ന് വാഴക്കാട് പോലീസും മാവൂർ പോലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.കൂടാതെ നാട്ടുകാരുടെ സഹായത്തോടെ അപകടത്തിൽപ്പെട്ട് തകർന്ന കാർ പാലത്തിൻ്റെ അരികിലേക്ക് നീക്കിവെച്ചു.
അപകട സമയത്ത്
കാർ കൈവരിയിൽ ഇടിച്ചശേഷംതാഴെയുള്ള പുഴയിലേക്ക് മറിയാതെ റോഡിലേക്ക് മറിഞ്ഞതിനാൽ സംഭവിക്കാമായിരുന്ന
വലിയ അപകടമാണ് ഒഴിവാക്കിയത്.