കാരശ്ശേരിയിൽമുളകുപൊടി വിതറി വീട്ടമ്മയുടെ മാല കവർന്നു.കാരശ്ശേരി മാലാംകുന്ന് ഗ്രൗണ്ടിന് സമീപത്ത്താമസിക്കുന്ന സുബൈദയുടെമൂന്ന് പവനോളം തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്.ഇന്ന് പുലർച്ചയാണ് സംഭവം.പതിവുപോലെ നിസ്കരിക്കുന്നതിന് വേണ്ടി എഴുന്നേറ്റപ്പോൾ പുറത്ത് ഒളിച്ചിരുന്ന മോഷ്ടാവ് സുബൈദയുടെ കണ്ണിൽ മുളകുപൊടി വിതറിയശേഷം ആക്രമിച്ച കഴുത്തിൽ അണിഞ്ഞ സ്വർണ്ണമാല പൊട്ടിച്ചെടുത്തു.
സുബൈദ ബഹളം വെച്ചതോടെ മോഷ്ടാവ്ബൈക്കിൽ കയറി രക്ഷപ്പെട്ടു. അതിനിടെ മോഷ്ടാവുമായുള്ള പിടിവലിയിൽ സുബൈദയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.മുഖംമൂടി ധരിച്ചാണ് മോഷ്ടാവ്
എത്തിയത്.തുടർന്ന് മുക്കം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.