നാട്ടുകാരുടെ സ്വസ്ഥമായ ജീവിതത്തിന് തന്നെ പ്രയാസം സൃഷ്ടിക്കുന്ന വിധത്തിൽസ്ഥിരമായി പൊതു ഇടങ്ങളിൽ കക്കൂസ് മാലിന്യം തള്ളാൻ തുടങ്ങിയതോടെ
പരാതിയുമായി പ്രദേശവാസികൾ നിരവധിതവണ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി.
ഓരോ തവണയുംഎത്രയും പെട്ടെന്ന് പിടികൂടും എന്ന മറുപടിയാണ് കക്കൂസ് മാലിന്യം കൊണ്ട് ദുരിതമനുഭവിക്കുന്ന നാട്ടുകാർക്ക് പോലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചിരുന്നത്.
അതിനിടയിലാണ് കുന്ദമംഗലം പടനിലത്ത്
കക്കൂസ് മാലിന്യം തള്ളുന്നവർക്കെതിരെപൊറുതിമുട്ടിയ പ്രദേശവാസികൾ ജാഗ്രതയോടെ നിരീക്ഷണം ആരംഭിച്ചത്.
ആ നിരീക്ഷണത്തിനാണ് ഇപ്പോൾ ഫലം കണ്ടത്.
ഇന്ന് പുലർച്ചെ ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന്
കുന്ദമംഗലത്തിന് സമീപം പടനിലം
കുമ്മങ്ങോട്ട് വയലിൽതള്ളുന്നവരെ ഏറെ കാലത്തെ ജാഗ്രതയോടെയുള്ള നിരീക്ഷണത്തിൽ പിടി കൂടാനായി.കക്കൂസ് മാലിന്യം തള്ളുമ്പോൾ പരിസരത്ത് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന പ്രദേശവാസിയുടെ
ശ്രദ്ധയിൽ ഇക്കാര്യം പെട്ടു.
ഇയാൾ വരുന്നത് കണ്ട ടാങ്കർ ലോറിയിൽ ഉണ്ടായിരുന്നവരും കൂടെയുള്ള കാറിൽ എത്തിയവരും ഉടൻതന്നെ അതിവേഗതയിൽ വാഹനങ്ങൾ ഓടിച്ചു പോയി.എന്നാൽ പ്രദേശവാസി ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.ടാങ്കർ ലോറിക്കും കൂടെഉള്ള കാറിനും ഒപ്പം വെച്ചു പിടിച്ചു.കൂടാതെ ഹൈവേ പെട്രോളിങ് നടത്തുന്ന പോലീസുകാരെയും വിവരമറിയിച്ചു.പോലീസ് വാഹനത്തെ പിന്തുടർന്ന് എലത്തൂരിന് സമീപത്ത് വെച്ച് ടാങ്കർ ലോറിയും കാറും കസ്റ്റഡിയിൽ എടുത്തു.ഇരു വാഹനങ്ങളിലും ഉണ്ടായിരുന്ന വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിയിലെ
വിനോദ് കുമാർ (37),
സുഭാഷ് (40) ,
രാജു (31),
ഹർഷാദ് (25)എന്നിവരാണ് പിടിയിലായത്.
ഇവർമുമ്പും നിരവധി തവണമറ്റ് ഇടങ്ങളിൽ നിന്നും ശേഖരിക്കുന്ന കക്കൂസ് മാലിന്യം
പടനിലം ഭാഗത്ത് ഉൾപ്പെടെ കൊണ്ട് വന്ന് തള്ളിയവരാണ് എന്ന് കുന്ദമംഗലം പോലീസ്
ഇ ടിവി ഭാരതിനോട് പറഞ്ഞു.
അറസ്റ്റ് രേഖപ്പെടുത്തുന്ന പ്രതികളെഇന്ന് കോടതിയിൽ ഹാജരാക്കും.
നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന വിധത്തിൽ കക്കൂസ് മാലിന്യം തള്ളുന്ന സംഘത്തെ പിടികൂടാൻ ആയതോടെ പടനിലം പ്രദേശവാസികൾക്ക് അല്പം ആശ്വാസമായി.