Responsive Advertisement
Responsive Advertisement
കോഴിക്കോട് : 
ബെംഗളൂരുവിൽ നിന്നും ട്രയിൻ മാർഗ്ഗം എം ഡി എം എ എത്തിച്ച് വിൽപന നടത്തുന്ന യുവാവ് പിടിയിൽ. മാവൂർ കണ്ണിപറമ്പ് തയ്യിൽ തൊടികയിൽ പി.ടി അമീർ ഷർവാനെ(26) യാണ് വലിയങ്ങാടി ഭാഗത്ത് വച്ച് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും , എസ്.ഐ ശ്രീസിതയുടെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന്വിപണിയിൽ ഒരു ലക്ഷത്തോളം രൂപവില വരുന്ന 27 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു .
ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി മാവൂർ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അന്വേക്ഷണം അമീറിലേക്ക് എത്തിയത്. ഒരു മാസത്തോളമായി ഇയാൾ ഡാൻസാഫിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ലഹരി മരുന്ന് ഉപയോഗിക്കുന്നയാളാണ് അമീർ.ലഹരി വിൽപ്പന നടത്തിയതിനും , ഉപയോഗിച്ചതിനും ഇയാൾക്കെതിരെമാവൂർ പോലീസ് സ്റ്റേഷനിൽ കേസുകൾ ഉണ്ട്. ഇന്ന് രാവിലെ ബെഗളൂരുവിൽ നിന്നും ട്രയിൻ മാർഗ്ഗം എം. ഡി എം.എ കൊണ്ട് വന്ന് കോഴിക്കോട് ട്രയിൻ ഇറങ്ങി വലിയങ്ങാടി ഭാഗത്തേക്ക് പോകുമ്പോഴാണ് ഇയാൾ പോലീസിൻ്റെ പിടിയിലാവുന്നത്.


ഡാൻസാഫ് എസ്.ഐ കെ.അബ്ദുറഹ്മാൻ , എം.കെ ലതീഷ് , 
പി.കെ സരുൺകുമാർ , എൻ.കെ ശ്രീശാന്ത് , 
എം ഷിനോജ് , 
പി. അഭിജിത്ത് , 
ഇവി അതുൽ , ടൗൺ സ്റ്റേഷനിലെ എസ്.ഐ ഷബീർ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത് കുമാർ , ബിനിൽ കുമാർ , 
വിജീഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.