ഫറോക്ക് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി അസം സ്വദേശി പ്രസൻജിത്ത് (21) പിടിയിൽ. പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ ഫറോക്ക് ചന്ത ജിഎം യുപി സ്കൂളിലെ ശുചിമുറിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇന്ന്പുലർച്ചെ 2.45നാണ് പ്രസൻജിത്തിനെ പിടികൂടിയത്.
ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചത്.
പ്രതി രക്ഷപ്പെട്ടതായി സംശയിക്കുന്ന സ്റ്റേഷനുപുറകിലെ വഴിയിലും ഗോഡൗണിലും ഇന്നലെരാത്രി ഏറെ വൈകിയും പോലീസ് തിരച്ചിൽ നടത്തിയിരുന്നു.
പോലീസിൻ്റെ അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി
രാത്രി പതിനൊന്നരയോടെ എആർ ക്യാമ്പിൽനിന്നെത്തിയ പോലീസുകാരെയും പരിശോധനക്കായി വിന്യസിച്ചിരുന്നു.
അസമിൽനിന്ന് നാലുമാസം മുൻപാണ് വെൽഡിംങ് ജോലിക്ക് പ്രസൻജിത്ത് എത്തിയത്.
അതുകൊണ്ടുതന്നെ ഈപ്രദേശത്തെ കുറിച്ച് പ്രതിക്ക് മുൻധാരണ ഉണ്ടാകുമെന്ന് പോലീസ്കണക്കാക്കിയിരുന്നു.ഇക്കാര്യം മുൻനിർത്തി
ഫറോക്ക് പോലീസ് സ്റ്റേഷനുപുറകിലെ ചന്തക്കടവ് റോഡിലെ ഗോഡൗൺ, ഒഴിഞ്ഞപറമ്പുകൾ എന്നിവിടങ്ങളിലുംമറ്റ് കെട്ടിടങ്ങളുടെ പരിസരങ്ങളിലുംവ്യാപകമായി തിരച്ചിൽ നടത്തി.
അതേസമയം കൈകളിൽവിലങ്ങുള്ളതിനാൽ അധികംദൂരംപ്രതിക്ക്
സഞ്ചരിക്കാൻ ആകില്ലെന്ന് നിഗമനവും പോലീസിന് ഉണ്ടായിരുന്നു. പോലീസിന്റെ നിഗമനം ചെവി വെച്ചുകൊണ്ടാണ് ഇന്ന്പ്രതിയെ പിടിക്കാൻ ആയത്.
അതേസമയം പെരുമുഖത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ മകളുമായാണ് ഇയാൾ കഴിഞ്ഞ ദിവസം നാടു വിട്ടിരുന്നത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ബെംഗളൂരുവിൽ കണ്ടെത്തിയ ഇരുവരെയും സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് പ്രസൻജിത്തിനെ വൈദ്യ പരിശോധനക്കു ശേഷം സ്റ്റേഷനിൽ നിർത്തിയതായിരുന്നു.
ഈ സമയത്ത് പൊലീസുകാരുടെ സാന്നിധ്യം കുറഞ്ഞ തക്കം നോക്കിയാണ് ഇയാൾ ഓടിപ്പോയത്.