വികസനോൻ മുഖവുമായ കുതിപ്പ്സാധ്യമാക്കുന്ന വയനാട് തുരങ്കപാത നിർമ്മാണത്തിന് തുടക്കമായി.കോഴിക്കോട് തിരുവമ്പാടി ആനക്കാംപൊയിൽ സെൻമേരിസ് സ്കൂൾ ഗ്രൗണ്ടിൽ നടന്നപ്രൗഡോജ്വലമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻതുരങ്കപാതയുടെ നിർമ്മാണത്തിന് തറക്കല്ലിട്ടു.നിരവധി എതിർപ്പുകളെ മറികടന്നാണ് സംസ്ഥാന സർക്കാർ വികസന പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അറുപത് മാസം കൊണ്ട് പ്രവർത്തി പൂർത്തിയാക്കുന്ന വിധത്തിലാണ് തുരങ്കപാത പദ്ധതി ലക്ഷ്യമിടുന്നതെന്നും
മുഖ്യമന്ത്രി അറിയിച്ചു.പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വയനാടിന്റെയും കോഴിക്കോടിന്റെയും പ്രത്യേകിച്ച് മലയോരമേഖലകളുടെയും സമഗ്ര വികസനത്തിനുള്ള വഴിതെളിയുമെന്നും ടൂറിസം കാർഷിക വ്യാപാര മേഖലകളിൽ ഇത് വൻ കുതിച്ചുചാട്ടത്തിന്
കാരണമാകുമെന്നും
മുഖ്യമന്ത്രി പറഞ്ഞു.
അസാധ്യമായത് സാധ്യമാക്കുന്ന സർക്കാർ ആണ് കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ അധികാരം കയ്യാളുന്നത് എന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ
പി എ മുഹമ്മദ് റിയാസ് പറഞ്ഞു.തുരങ്കപാത നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി റിയാസ്.
ആനക്കാംപൊയിൽ, കള്ളാടി, മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് ഉൾപ്പെടെ 8.73 കിലോമീറ്റർ ദൂരത്തിലാണ് നാലുവരി വീതിയുള്ള തുരങ്കപാത നിർമ്മിക്കുന്നത്.
ഇക്കാലമത്രയുംഏറെ ദുരിത പൂർണ്ണവും അപകടകരവുമായ താമരശ്ശേരി ചുരം ഒഴിവാക്കിയാണ്
വയനാട്ടിൽ എളുപ്പത്തിൽ എത്തിച്ചേരാവുന്ന തുരങ്കപാത നിർമ്മിക്കുന്നത്.
2,134 കോടി രൂപയാണ് നിർമ്മാണത്തിന് ചിലവ് കണക്കാക്കുന്നത്.നാല് വർഷം കൊണ്ടാണ് പദ്ധതി പ്രാവർത്തികമാക്കുക.
തുരങ്കപാതയുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ വയനാട്ടിലേക്കുള്ള ദൂരവും സമയവും ഏറെ കുറയും.
വയനാട്ടിലെ പ്രധാന ടൗണുകളായ സുൽത്താൻബത്തേരിയിലേക്ക് ഒരു കിലോമീറ്ററും മേപ്പാടിയിലേക്ക് 8.2 കിലോമീറ്റർ ദൂരമാണ് കുറയുക.
എന്നാൽ കൽപ്പറ്റയിലേക്ക് ഏഴു കിലോമീറ്റർ മാനന്തവാടിയിലേക്ക് പന്ത്രണ്ട് കിലോമീറ്റർ ദൂരവും അധികം സഞ്ചരിക്കേണ്ടി വരും.
ഉരുൾപൊട്ടൽ ഉണ്ടായസാഹചര്യത്തിൽതന്നെതുരങ്കപാത നിർമ്മാണം ആരംഭിച്ചത്
ഇതുവഴി സഞ്ചരിക്കുന്ന യാത്രക്കാർക്കും
വയനാട് ജില്ലയിലുള്ളവർക്കും
വലിയ ആശ്വാസമാണ് നൽകുന്നത്.നിലവിൽ ടൂറിസ്റ്റുകളുടെ വയനാട്ടിലേക്കുള്ള ഒഴുക്ക് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.തുരങ്കപാത യാഥാർഥ്യമാകുന്ന
തോടെ
ടൂറിസം മേഖല ഉൾപ്പെടെയുള്ളവയിൽ വലിയ മാറ്റത്തിന് സാധ്യത തെളിയും.
കൂടാതെ ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും എന്ന പ്രതീക്ഷയും ഉണ്ട്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർണാടക
ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇതുവരെയുള്ള എളുപ്പ മാർഗമായിരുന്നു താമരശ്ശേരി ചുരം.എന്നാൽ ഏതുകാലത്തും
മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കും ചുരം ഇടിയലും
ഇതുവഴിയുള്ള യാത്രയെ ദുരിതപൂർണ്ണമാക്കിയിരുന്നു.തുരങ്കപാത യാഥാർത്ഥ്യമാകും എന്നായതോടെ ചരക്കു
നീക്കം ഉൾപ്പെടെയുള്ളവ
സുഗമമാകും.ചടങ്ങിൽ മന്ത്രിമാരായ കെഎൻ ബാലഗോപാൽ
എ കെ ശശീന്ദ്രൻ തുടങ്ങിയവരും സംബന്ധിച്ചു.
നിരവധി പേരാണ്
തുരങ്കപാത നിർമ്മാണ ഉദ്ഘാടനം വീക്ഷിക്കുന്നതിന് ആനക്കാംപൊയിലിൽ എത്തിച്ചേർന്നത്.