Responsive Advertisement
Responsive Advertisement
കോഴിക്കോട് :ഒളവണ്ണ മാത്തറയിൽ പേവിഷബാധ ഏറ്റതായി സംശയിക്കുന്ന പശുക്കുട്ടി ചത്തു.മാത്തറ വലിയ തച്ചിലോട്ട് ബാബുരാജിന്റെ വീട്ടിലെ നാലുമാസം പ്രായമുള്ള പശുക്കുട്ടിയാണ് ഇന്ന് രാവിലെ ചത്തത്.
കഴിഞ്ഞ രണ്ട് ദിവസമായി മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശപ്രകാരം
പേവിഷബാധ ലക്ഷണങ്ങൾ കാണിച്ച പശുക്കുട്ടിയെ നിരീക്ഷണത്തിൽ വെച്ചിരുന്നു.
അതിനിടയിലാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ മൂർച്ഛിച്ച നിലയിൽ പശുക്കുട്ടി ചാവുന്നത്.
പശുക്കുട്ടിയുമായി സമ്പർക്കത്തിലുള്ള പശുവിനെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വാക്സിനേഷൻ നടത്തിയിരുന്നു.
കൂടാതെ ഇതിൻ്റെ ഉടമക്കും ആവശ്യമായ പ്രതിരോധ നടപടികൾആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ
നൽകിയിരുന്നു.
അതിനിടയിലാണ് ഇന്ന് പശുക്കുട്ടി ചാവുന്നത്.
പേ വിഷബാധയുടെ ലക്ഷണം കാണിച്ച് പശുക്കുട്ടി ചത്തതോടെ
പ്രദേശത്ത് തെരുവ് നായകൾക്കുള്ള
വാക്സിനേഷൻ നടപടികൾ ഊർജിതമാക്കാനുള്ള ശ്രമം ആരംഭിച്ചതായി
ഒളവണ്ണ വെറ്റ്നറി സർജൻ ഡോ:മിതിൻ അറിയിച്ചു.
അതേസമയം
ഒളവണ്ണയിൽഏതാനും ആഴ്ചകൾക്കിടയിൽ നിരവധി പ്രദേശ വാസികൾക്കും വളർത്തു മൃഗങ്ങൾക്കും തെരുവുനായകളുടെ കടി ഏറ്റിരുന്നു.
അക്രമകാരികളായ
രണ്ട് തെരുവുനായകളുടെ ജഡം വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ കൊണ്ടുപോയി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടയിലാണ് ഇപ്പോൾ തെരുവുനായ കടിച്ച പശുക്കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച് ചത്തത്.ഇതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ് കഴിയുന്നത്.