ചാത്തമംഗലം എന്‍ ഐ ടി യിലെ മെഗാ ഹോസ്റ്റലിൽ നിന്നുംമലിനജലം പുറത്തേക്ക് തള്ളിയതിനെതിരെ ജനരോക്ഷം ശക്തമായി.
രാത്രി പത്ത്മണിയോടെയാണ്
മെഗാ ഹോസ്റ്റൽ പ്രവർത്തിക്കുന്ന
കട്ടാങ്ങൽ മാവൂർ റോഡിൻ്റെപരിസരത്തെ പ്രദേശവാസികൾ സംഘടിച്ച് പ്രതിഷേധവുമായി മെഗാ ഹോസ്റ്റൽ കവാടത്തിനു മുൻപിൽ എത്തിയത്.
രൂക്ഷമായ ദുർഗന്ധം പുറത്തേക്ക് വമിച്ചതോടെയാണ്
പ്രദേശവാസികളുടെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടത്.എൻ ഐ ടി വളപ്പിലൂടെ ഒഴുകുന്ന തോട്ടിലേക്കാണ് മലിനജലം പുറംതള്ളിയിരുന്നത്.
ഈ തോടു വഴി പരിസരത്തെ പറമ്പുകളിലേക്കും വീട്ടുമുറ്റങ്ങളിലേക്കും മലിനജലം ഒഴുകിയെത്തി.ഇതോടെ വീട്ടിനകത്ത് പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥ ആയതോടെയാണ്
നാട്ടുകാർ പ്രതിഷേധത്തിന് ഇറങ്ങിയത്.
മെഗാ ഹോസ്റ്റൽ കവാടത്തിനു മുമ്പിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് പ്രതിഷേധിക്കാൻ എത്തിയത്.
കവാടത്തിനു മുമ്പിൽഏറെനേരം പ്രതിഷേധ മുദ്രാവാക്യം മുഴക്കി.
വിവരമറിഞ്ഞ് കുന്ദമംഗലം പോലീസും സ്ഥലത്തെത്തി.
രാത്രി ഒരുമണിയോടെ
കുന്ദമംഗലം പോലീസ് ഇൻസ്പെക്ടർ എസ് കിരണിന്റെ സാന്നിധ്യത്തിൽ
എൻ ഐ ടി മാനേജ്മെൻറ് പ്രതിനിധികളും പ്രതിഷേധക്കാരും തമ്മിൽ ഏറെനേരം ചർച്ച നടത്തി.
മെഗാ ഹോസ്റ്റലിൽ നിന്നുംകക്കൂസ് മാലിന്യവും അടുക്കള മാലിന്യവും പുറന്തള്ളുന്നത് പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് വൈകുന്നേരം നാല്മണിക്ക് ചർച്ച നടത്താംഎന്ന ഉറപ്പ് എൻ ഐ ടി മാനേജ്മെൻറ് പ്രതിനിധി നൽകിയതോടെയാണ് പുലർച്ച വരെ നീണ്ട സമരം അവസാനിപ്പിച്ചത്.
ഏറെക്കാലമായി എൻ ഐ ടിക്ക് വേണ്ടി നിർമ്മിച്ച മെഗാ ഹോസ്റ്റലിൽ നിന്നും
മാലിന്യം പുറന്തള്ളാൻ തുടങ്ങിയിട്ട്.മഴക്കാലം എത്തുന്നതോടെ
ശക്തമായ മഴ പെയ്യുന്ന സമയത്ത് രാത്രികാലങ്ങളിൽ ജനങ്ങളുടെ കണ്ണുവെട്ടിച്ചാണ്
സമീപത്തെ തോട്ടിലേക്ക് മാലിന്യംഒഴുക്കി വിടുന്നത്.
പലപ്പോഴും രൂക്ഷ ദുർഗന്ധം വമിക്കുന്നതോടെയാണ് ഇക്കാര്യം പ്രദേശവാസികളുടെ ശ്രദ്ധയിൽ പെടാറുള്ളത്.
നേരത്തെ പരിസരത്തെ കിണറുകളും കുടിവെള്ള സ്രോതസ്സുകളും
മലിനമായതോടെമുമ്പും വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു.എന്നാൽ പലപ്പോഴും എൻ ഐ ടി മാനേജ്മെൻറ് ഇതിനൊക്കെ മുഖം തിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവാറുള്ളത്.
നിരവധി ഹോസ്റ്റൽ കെട്ടിടങ്ങൾ പ്രവർത്തിക്കുന്ന മെഗാ ഹോസ്റ്റൽ പരിസരത്തെ കൃത്യമായ മാലിന്യ സംസ്കരണ പ്ലാൻറ്പ്രവർത്തിപ്പിക്കാത്തതാണ്ഇത്തരത്തിൽ മാലിന്യം പുറന്തള്ളാൻ കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്ന വിധത്തിൽ മാലിന്യം പുറന്തള്ളുന്ന നടപടിക്കെതിരെ വരുംദിവസങ്ങളിലും ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പാണ് നാട്ടുകാർ നൽകുന്നത്.അതോടൊപ്പം ഇന്ന്മാനേജ്മെൻറ് പ്രതിനിധികളുമായി നടക്കുന്ന ചർച്ചകളിൽ കൃത്യമായ പരിഹാരംഉണ്ടാകുമെന്ന് പ്രതീക്ഷയും നാട്ടുകാർക്കുണ്ട്.