ജില്ലാ കലക്ടറുടെ കാര്യാലയത്തിലെ
ഡി ബ്ലോക്ക് ജീവനക്കാർ പതിവുപോലെ പൈപ്പ് വെള്ളം എടുത്തപ്പോഴാണ്
വെള്ളത്തിന് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടത്.
തുടർന്ന് ഡി ബ്ലോക്കിന് മുകളിലെമുപ്പതിനായിരം ലിറ്റർസംഭരണ ശേഷിയുള്ള ജലസംഭരണിയിൽ
പരിശോധിച്ചപ്പോഴാണ് മരപ്പട്ടിയെ വെള്ളത്തിൽ വീണ് ചത്ത് അഴുകിയ നിലയിൽ കണ്ടെത്തിയത്.
ഇതോടെ ഡി ബ്ലോക്കിലെ മുഴുവൻ ജീവനക്കാരും കടുത്ത ആശങ്കയിൽ ആയി.
തുടർന്ന് ശുചീകരണ തൊഴിലാളികളെ സ്ഥലത്തെത്തിച്ച്
ചത്ത മരപ്പട്ടിയെ വെള്ളത്തിൽ നിന്ന് നീക്കം ചെയ്തു.കൂടാതെ
ജലസംഭരണിയിലെ വെള്ളം മുഴുവൻ ഒഴുക്കി കളഞ്ഞ്ആവശ്യമായ ശുചീകരണം നടത്തി.
ദിവസങ്ങൾക്ക് മുമ്പ് മരപ്പട്ടിജലസംഭരണിയിൽ വീണിട്ടുണ്ടാകാം
എന്നാണ്ജീവനക്കാർ സംശയിക്കുന്നത്.
കൃത്യമായ പരിശോധന ജലസംഭരണിയിൽ നടത്താത്തതാണ്
മരപ്പട്ടി വെള്ളത്തിൽ വീണ് ചത്ത് ഇത്ര ദിവസം കഴിഞ്ഞിട്ടും അറിയാതിരിക്കാൻ കാരണമെന്നാണ് ജീവനക്കാർ പറയുന്നത്.
കൂടാതെ ഇത്രയും ഏറെ ജലസംഭരണ ശേഷിയുള്ള ടാങ്കിനു മുകൾവശംഅടക്കാത്തത് മരപ്പട്ടി വീഴാൻ കാരണമായി.മരപ്പട്ടി ചത്ത് അഴുകിയ വെള്ളം ഉപയോഗിച്ച ജീവനക്കാരും കടുത്ത ആശങ്കയിലാണ്.
മരപ്പട്ടി ചത്ത് അഴുകി ദുർഗന്ധം വമിക്കുന്നത് വരെ ഈ വെള്ളമാണ് ജീവനക്കാർ ഓരോരുത്തരും ഉപയോഗിച്ചിരുന്നത്.
അതേസമയം ഡി ബ്ലോക്കിലെ ജീവനക്കാർ മാത്രമാണ് ഈ ജലസംഭരണിയിലെ വെള്ളം ഉപയോഗിക്കുന്നതെന്ന് എഡിഎം പറഞ്ഞു.കൂടാതെ ജീവനക്കാർ ഒന്നും ഈ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നില്ല എന്നും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്
എന്നും എഡിഎം വ്യക്തമാക്കി.