Responsive Advertisement
Responsive Advertisement
കോഴിക്കോട് :പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചതായി പരാതി.രാമനാട്ടുകരയിലാണ്
നാടിനെ നടുക്കിയക്രൂരകൃത്യം നടന്നത്.
അതിഥി തൊഴിലാളിയുടെ മകളാണ്പീഡനത്തിന് ഇരയായത്.
ചൊവ്വാഴ്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.തുണിക്കടയിൽ താൽക്കാലികമായി ജോലിയിൽ കയറിയിരുന്ന പെൺകുട്ടി അവിടെവച്ച് ഒരു യുവാവുമായി പ്രണയത്തിലായി.
പെൺകുട്ടിയുടെ കാമുകനായ യുവാവ്സ്ഥാപനത്തിൽ എത്തി കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി.
കാറിൽ വച്ച് പെൺകുട്ടിയെ
ക്ലോറോഫോം പോലുള്ള എന്തോ ഒരു വസ്തു മൂക്കിൽ മണപ്പിച്ച ശേഷം ബോധം കെടുത്തി.
പിന്നീട് ബോധം തെളിഞ്ഞ് നോക്കുമ്പോൾ കാറിൽ സുഹൃത്തിനൊപ്പം മറ്റ് നാലുപേർ കൂടി ഉണ്ടായിരുന്നു.
കാർ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച് പെൺകുട്ടിയെ കെട്ടിടത്തിലെ മുറിയിൽ എത്തിച്ച് അഞ്ചുപേരും ചേർന്ന് പീഡിപ്പിച്ചു എന്നാണ് പരാതി.
അതേസമയം തന്നെ പെൺകുട്ടിയെകാണാനില്ലെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാവ് കോഴിക്കോട് ഫറോക്ക് പോലീസിൽ പരാതി നൽകിയിരുന്നു.ജോലി ചെയ്ത സ്ഥാപനത്തിലും പരിസരങ്ങളിലുമെല്ലാം പോലീസ് അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ ആയില്ല.പോലീസിന്റെ അന്വേഷണം ഊർജ്ജിതമായി നടക്കുന്നതിനിടയിലാണ്ബുധനാഴ്ച ഉച്ചയോടെ പെൺകുട്ടിയെകൊണ്ടുപോയവർ തന്നെ വീടിനു സമീപത്തെ റോഡിൽ ഇറക്കിവിട്ടത്.ഏറെ അവശയായകുട്ടിയെ ഉടൻ തന്നെആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി.
കുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകൾ ഏറ്റ പാടുകൾ ഉണ്ട്.
കൂടാതെ കുട്ടിക്ക് ലഹരി നൽകിയതായും
പോലീസിന് മൊഴി നൽകി.
പെൺകുട്ടിയെ ജുവനൈയിൽ ഹോമിലേക്കാണ് പോലീസ് മാറ്റിപ്പാർപ്പിച്ചത്.
പ്രതികളെ കണ്ടെത്തുന്നതിനുള്ള ഊർജ്ജിതമായ അന്വേഷണം ഫറോക്ക് പോലീസിന്റെ ഭാഗത്തുനിന്നുംനടക്കുന്നുണ്ട്.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളുടെ
ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.കൂടാതെ പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകളും ലഭിച്ചതായി പോലീസ് അറിയിച്ചു.
പട്ടാപ്പകൽരാമനാട്ടുകര പോലുള്ള തിരക്കേറിയ അങ്ങാടിയിൽ ഇത്തരത്തിൽ ഒരു ക്രൂര കൃത്യം നടന്നത് നാട്ടുകാരിലും വലിയ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന്പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.