മേൽപ്പാലത്തിൽ വെച്ച് വാനിന് തീപിടിച്ചു.ഇന്ന് ഉച്ചക്ക് 12:30
തോടെയാണ് സംഭവം നടന്നത്.പന്തീരാങ്കാവ് ഭാഗത്ത് നിന്നും കുന്ദമംഗലത്തേക്ക് പോവുകയായിരുന്ന
വാനിലാണ് തീ പിടിച്ചത്.
ഓടുന്നതിനിടയിൽ പെട്ടെന്ന് വാനിൻ്റെ എൻജിൻ ഭാഗത്തുനിന്നും പുക ഉയർന്നു.ഇത് കണ്ടതോടെ വാനിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാരും വാൻ നിർത്തി പുറത്തേക്ക് ഇറങ്ങി.നിമിഷനേരം കൊണ്ട് വാനിൽ തീ ആളി പടർന്നു.
വിവരമറിഞ്ഞ് പന്തീരാങ്കാവ് പോലീസും മീഞ്ചന്ത ഫയർ യൂണിറ്റും സ്ഥലത്തെത്തി.
അരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി.അപ്പോഴേക്കും വാൻ പൂർണ്ണമായും കത്തി നശിച്ചിരുന്നു. വാനിൽ യാത്ര ചെയ്തിരുന്നവർ
പുകശ്രദ്ധയിൽപ്പെട്ട
ഉടനെ വാൻ നിർത്തി പുറത്തിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്.