Responsive Advertisement
Responsive Advertisement
കോഴിക്കോട് :

കൊടുവള്ളിക്ക് സമീപം എളേറ്റിൽവട്ടോളി പാലങ്ങാട് റോഡിൽ സ്വകാര്യ ബസ് മറിഞ്ഞ് ഇരുപത് പേർക്ക് പരിക്കേറ്റു.
ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം ഉണ്ടായത്.നരിക്കുനിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് അപകടത്തിൽപ്പെട്ടത്.അമിതവേഗതയിൽ എത്തിയ ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു.
പത്ത് വിദ്യാർത്ഥികൾക്കും  ബസിൽ ഉണ്ടായിരുന്ന മറ്റ് പത്ത് യാത്രക്കാർക്കും ആണ് പരിക്കേറ്റത്.പരിക്കേറ്റ പത്ത് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


സ്ഥിരമായി പോകുന്ന ബസ് കേടായതിനെ തുടർന്ന് പകരമായിഏർപ്പെടുത്തിയതായിരുന്നു ഇന്ന് അപകടത്തിൽപ്പെട്ട സ്വകാര്യബസ്എന്നാണ് പുറത്തുവരുന്ന വിവരം.
അപകടത്തെ തുടർന്ന് പരിസരത്തുണ്ടായിരുന്ന നാട്ടുകാരും പോലീസും പിന്നീട് നരിക്കുനിയിൽ നിന്നും എത്തിയ ഫയർ യൂണിറ്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. ബസ് റോഡിൽ നിന്നും മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.