രാമനാട്ടുകരക്ക്
സമീപം ഇടിമൂഴിക്കലിൽ
മിനി പിക്കപ്പ് വാൻ നിയന്ത്രണം
വിട്ട് മറിഞ്ഞു.ഇന്ന് രാവിലെ
ഒൻപത് മണിയോടെയാണ്
അപകടം സംഭവിച്ചത്
.ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന്
വാഹനത്തിൻെറ ടയർ പൊട്ടിനിയന്ത്രണം
വിട്ട് റോഡിലേക്ക്
മറിയുകയിരുന്നു.
അപകടത്തിൽ
വാഹനത്തിൻ്റെ ഡ്രൈവർക്ക്
നിസാര പരിക്കേറ്റു.
മറ്റ് വാഹനങ്ങളൊന്നും
പിക്കപ്പ് വാൻ മറിയുന്ന
സമയത്ത് ഇതുവഴി
വരാതിരുന്നത് വലിയ
അപകടമാണ് ഒഴിവാക്കിയത്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ
അല്പനേരം ഗതാഗതം തടസ്സപ്പെട്ടു.പിന്നീട് പോലീസ് സ്ഥലത്തെത്തി വാഹനം
നീക്കിയാണ് ഗതാഗതം പൂർണതോതിൽ പുനസ്ഥാപിച്ചത്.