ഇതുവഴി പോവുകയായിരുന്ന പെരുവയൽ സ്വദേശി ശ്രീജിത്തിന്റെ വാഹനത്തിനു മുൻപിലാണ് പുലിയോട് സാദൃശ്യമുള്ള ജീവി പെട്ടത്.തുടർന്ന് ഭയന്നുപോയ ശ്രീജിത്ത്
പ്രദേശവാസികളോട് ഇക്കാര്യം പറഞ്ഞു.കൂടാതെ രാത്രി തന്നെ പോലീസിലും വിവരം അറിയിയിച്ചു.പുലിയെ കണ്ടതായി വിവരം പടർന്നതോടെനിരവധി പേരാണ് രാത്രി തന്നെ പുലിയെ കണ്ടതായി പറയുന്ന ഭാഗത്ത് തടിച്ചു കൂടിയത്.മാവൂർ ഗ്രാസിം ഫാക്ടറി നിലനിന്നിരുന്ന കോമ്പൗണ്ടിലെ കാട്ടിനുള്ളിൽ നിന്നുംപ്രധാന റോഡിലേക്ക് കയറിയ പുലിയോട് സാദൃശ്യമുള്ള ജീവി തൊട്ടപ്പുറത്ത് തന്നെയുള്ള ഗ്രാസിം
സ്റ്റാഫ് കോളനി നിലനിൽക്കുന്ന ഭാഗത്തെ കാട്ടിലേക്കാണ് നീങ്ങിയത്.
ഇന്നു രാവിലെവനംവകുപ്പ് ആർ ആർ ടി സംഘവുംമാവൂർ പോലീസും സ്ഥലത്തെത്തി ആദ്യംപുലിയെ കണ്ടതായി പറയുന്ന റോഡരികിൽ
കാൽപാദങ്ങൾ പതിഞ്ഞ സ്ഥലം പരിശോധിച്ചു.
ഗ്രാസിംഫാക്ടറി നിലനിന്ന വളപ്പിലും
ആർ ആർ ടിഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഗ്രേഡ് ടി സുബൈറിന്റെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തി.
എന്നാൽ റോഡിൽ കണ്ടത് പുലിയാണെന്ന് സ്ഥിരീകരിക്കാവുന്ന
തെളിവുകളൊന്നും ലഭ്യമായില്ല.
ഈ ഭാഗത്ത് വ്യാപകമായി കാടുമൂടി കിടക്കുന്നതിനാൽ
തെളിവുകൾ ശേഖരിക്കുക വലിയ പ്രയാസകരമാണ്.
അതേസമയം
പുലിയെ അല്ല കണ്ടതെന്ന് പറയാൻ തക്കതായ
തെളിവുകൾ ലഭ്യമാവാത്ത സ്ഥിതിക്ക്
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും
വരുംദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്നും
താമരശ്ശേരി ആർ ആർ ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഗ്രേഡ്
ടി സുബീർ അറിയിച്ചു.
മുൻപും ഗ്രാസിം വളപ്പിലെ കാടു മൂടിയ സ്ഥലത്ത്പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു.
അതിനെ തുടർന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ
ദിവസങ്ങളോളം കാടുപിടിച്ച സ്ഥലത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ കൂട് സ്ഥാപിച്ച് പുലിയെ കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു.
എന്നാൽ ദിവസങ്ങൾ നീണ്ട കാത്തിരിപ്പ് നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
അതിനിടയിലാണ് വീണ്ടും പുലിയെ കണ്ടതായി വഴിയാത്രക്കാരൻ അറിയിച്ചത്.ഇതോടെ നാട്ടുകാർ വലിയ ഭീതിയിലായി.
കാടുപിടിച്ചു കിടക്കുന്ന നാനൂറ് ഏക്കറോളം വരുന്ന ഗ്രാസിം ഉടമസ്ഥതയിലുള്ള
ഭൂമിയിലെ കാട് വെട്ടിതെളിയിക്കുന്നതിന് അടിയന്തിരമായി നോട്ടീസ് നൽകുമെന്ന് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാക്ക്അറിയിച്ചു.