ചാത്തമംഗലത്തിന്
സമീപം ചെത്ത് കടവിലാണ്
മുഖ്യമന്ത്രി പോകുന്നതിന്
മുക്കാൽ മണിക്കൂറു മുൻപ് റോഡിന് കുറുകെ മരക്കൊമ്പ് വീണത്.
ഇന്ന് ഉച്ചക്കുശേഷം മൂന്ന് മണിയോടെയാണ്
കോഴിക്കോട് നിന്നും മുക്കത്തേക്ക് പോകുന്ന പ്രധാന റോഡിന് കുറുകെ മരക്കൊമ്പ് മുറിഞ്ഞു വീണത്.അതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.മരകൊമ്പ് വീഴുന്ന സമയത്ത് ഇതുവഴി പോവുകയായിരുന്ന കാറിനു മുകളിലേക്കാണ് വീണത്.ഇതോടെ കാറിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.വെസ്റ്റ്ഹിൽ സ്വദേശിയായഅരുണും ഭാര്യ രേഷ്മയും രണ്ടുവയസുള്ള
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്ദമംഗലം
പോലീസ് ഉടൻ തന്നെ മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. ഫയർ യൂണിറ്റ് സ്ഥലത്തെത്തി
ദ്രുതഗതിയിൽ മരക്കൊമ്പ് മുറിച്ചു നീക്കി ഗതാഗത തടസ്സം നീക്കി.എന്നാൽ അപ്പോഴേക്കും
തുരങ്ക പാത ഉദ്ഘാടനത്തിനു വേണ്ടി മുഖ്യമന്ത്രിയുടെ വാഹനംകുന്ദമംഗലം വഴി എത്തിയിരുന്നു.
തുടർന്ന് ചാത്തമംഗലം വഴി പോകേണ്ട മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ചെത്ത് കടവിൽ നിന്നും പിലാശേരി റോഡ് വഴിതിരിച്ചുവിട്ടു.
അതേസമയം മരക്കൊമ്പ് റോഡിലേക്ക് മുറിഞ്ഞു വീഴുന്ന സമയത്ത്
സാധാരണ ഏറെ വാഹനത്തിരക്കും ജനത്തിരക്കും അനുഭവപ്പെടുന്ന റോഡിൽ തിരക്ക് ഇല്ലാതിരുന്നത് സംഭവിക്കാമായിരുന്ന വലിയ അപകടമാണ് ഒഴിവാക്കിയത്.
കാലപ്പഴക്കം ചെന്ന
നിരവധി മരങ്ങളാണ് ഈ ഭാഗത്ത് അപകട ഭീഷണി ഉയർത്തി റോഡരികിൽ നിൽക്കുന്നത്.
നിരവധി തവണ കാറ്റിലും മഴയിലും മരങ്ങൾ റോഡിന് കുറുകെ കടപുഴകി വീണും കൊമ്പുകൾ പൊട്ടിവീണും അപകടം സംഭവിച്ചിട്ടുണ്ട്.എന്നാൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു നീക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
അതിനിടയിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിന്
തൊട്ടുമുമ്പ് മരക്കൊമ്പ് റോഡിന് കുറുകെ കടപുഴകി വീണത്.