തിരുവമ്പാടി ആനക്കാംപൊയിലിന് സമീപം പതങ്കയത്ത്
ഇരുവഞ്ഞി പുഴയിൽകുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി.
മലപ്പുറം മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ അലൻ (16) നെയാണ് കാണാതായത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.
സുഹൃത്തുക്കളായ മറ്റ് അഞ്ചുപേർക്കൊപ്പം
പതങ്കയത്തെ കാഴ്ച ആസ്വദിക്കുന്നതിനാണ്ഇവർ എത്തിയത്.
പുഴയിലേക്ക്പോകുന്ന സമയത്ത് തന്നെ പ്രദേശവാസികൾ
ആറുപേർക്കും മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ അത് ചെവി കൊള്ളാതെ പുഴയിലെത്തി
കുളിക്കാൻ ഇറങ്ങുകയായിരുന്നു
എന്നാണ് പ്രദേശവാസികൾ പറയുന്നത്.
കുളിക്കുന്നതിനിടയിൽ പെട്ടെന്ന് അലൻ ഒഴുക്കിൽപ്പെടുകയായിരുന്നു.
കൂടെയുള്ള
മറ്റ് കുട്ടികളുടെ നിലവിളി കേട്ട്ആദ്യം പരിസരവാസികൾ ഓടിയെത്തി.പുഴയിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അലനെ കണ്ടെത്താൻ സാധിച്ചില്ല.തുടർന്ന് മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.
സ്കൂബഡൈവേഴ്സ് ഉൾപ്പെടെയുള്ളവർ
പതങ്കയം വെള്ളച്ചാട്ടത്തിൽ എത്തുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി
വലിയ തോതിലുള്ള കുത്തൊഴുക്കാണ്
ഇരുവഞ്ഞിപ്പുഴയുടെ
ഉൽഭവസ്ഥാനത്തിനോട് ചേർന്നുള്ള ആനക്കാംപൊയിലിലും പതങ്കയത്തും എല്ലാം അനുഭവപ്പെടുന്നത്.
കൂടാതെ പാറക്കെട്ടുകൾ ഏറെയുള്ള പതങ്കയം ഭാഗത്ത് രക്ഷാപ്രവർത്തനവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
റോപ്പുകൾ ഉൾപ്പെടെയുള്ളവ ഉപയോഗപ്പെടുത്തിയാണ് ഫയർ യൂണിറ്റ് അംഗങ്ങളും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.
ആറുമണിവരെ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനായിട്ടില്ല.
അതിനിടയിൽ
പ്രദേശത്ത് ശക്തമായ മഴ പെയ്തതോടെ
ഇരുവഞ്ഞി പുഴയിൽ മലവെള്ളപ്പാച്ചിൽ രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു.