തോട്ടുമുക്കത്തിന് സമീപം ഊർങ്ങാട്ടിരിയിൽ റബ്ബർ പുരക്ക് തീപിടിച്ചു.ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം.പുല്ലന്താനിക്കലിൽ ജെയിംസിന്റെ ഉടമസ്ഥതയിലുള്ള റബ്ബർ പുകപ്പു കപുരക്കാണ് തീ പിടിച്ചത്. തീയും പുകയുംഉയരുന്നത് പരിസരവാസികളാണ്ആദ്യം കണ്ടത്.തുടർന്ന് മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.ഫയർ യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ
തീ അണച്ചു.
റബ്ബർ പുകപ്പുരയിൽ തീപിടിച്ച സമയത്ത് ഒരുടണ്ണിൽ അധികം റബ്ബർ ഷീറ്റുകളും ഇരുപത്കിലോയിൽ ഏറെ കുടംപുളിയും
പുകപ്പുരയിൽ സൂക്ഷിച്ചിരുന്നു.
ഇതെല്ലാം കത്തി നശിച്ചു.വലിയ നഷ്ടമാണ് ഉടമക്ക് ഉണ്ടായത്.
തീ അണക്കുന്നതിന് മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ,
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ രാജേഷ്, ഫയർ ഓഫീസർമാരായ സനീഷ് പി ചെറിയാൻ, എൻ ടി അനീഷ് ,
വൈ പി ഷറഫുദ്ദീൻ,
എം നിസാമുദ്ദീൻ,
സി.വിനോദ്,
അനു മാത്യു,
എൻ പി അനീഷ് , ടി.രവീന്ദ്രൻ, പി. ഫിജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.