പോലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി യുവാവ് പിടിയിലായത്.
പന്തീരാങ്കാവ് സ്വദേശി കുറുക്കൻ കുഴിപ്പറമ്പിൽ രമിത്ത്ലാലാണ്
വിപണിയിൽ രണ്ട് ലക്ഷത്തിലേറെ രൂപ വില വരുന്ന 73 ഗ്രാം എംഡിഎംഐയുമായി പിടിയിലായത്.
മെഡിക്കൽ കോളേജ് പോലീസുംമെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ എ ഉമേഷിന്റെ കീഴിലുള്ള ക്രൈം സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ്
ഇയാൾ വലയിലായത്.
കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും ലഹരികൊണ്ടുവന്ന് കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലെയും കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യുന്ന ശൃംഗലയിലെ പ്രധാനിയാണ് പിടിയിലായ രമിത്ത്ലാൽ.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രതിയെ പിടികൂടുന്നതിന് മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർമാരായ വി ആർ അരുൺ ,
അമൽ ജോയ്,
സിവിൽ പോലീസ് ഓഫീസർമാരായ
പി.വിജീഷ്, സഞ്ജയ്,
ക്രൈം സ്ക്വാഡ് അംഗങ്ങളായസീനിയർ സിവിൽ പോലീസ് ഓഫീസർമാരായ
കെ റഷീദ്,
വി.വിഷ് ലാൽ വിശ്വനാഥ്, ഒ.ദീപക് എന്നിവർ നേതൃത്വം നൽകി.