എംഡി എം എയുമായി ട്രെയിനിൽ എത്തിയ രണ്ടുപേർപോലീസിന്റെ പിടിയിലായി.ബേപ്പൂർ നടുവട്ടം മഠത്തിൽ പറമ്പ് എൻ പി ഹൗസിൽ മഹറൂഫ് (33),കൊളത്തറ കോട്ടക്കുളങ്ങര മുഹമ്മദ് ഷഹീർ (27)എന്നിവരാണ് പിടിയിലായത്.ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം ലഹരിയുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിവീട്ടിലേക്ക് പോകുന്ന വഴിഇരുവരും ഡാൻസാഫും ബേപ്പൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്.
നേരത്തെ മയക്കുമരുന്ന് വിൽപ്പന ഉള്ളതായിഡാൻസാഫിന് വിവരം ലഭിച്ചിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ ഇരുവരും നിരീക്ഷണത്തിൽ ആയിരുന്നു.ബാംഗ്ലൂരിൽ നിന്നും ഗോവയിൽ നിന്നും എംഡി എം എ മൊത്തമായി വാങ്ങി കോഴിക്കോട് എത്തിച്ച ഫറോക്ക് ബേപ്പൂർ മാറാട് മലപ്പുറം കൊണ്ടോട്ടി ഭാഗങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളുംസ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിലുംവിൽപ്പന നടത്തുന്ന പ്രധാന കണ്ണികളാണ് ഇരുവരും.
പിടിയിലായ ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്നും ആരുടെ പക്കൽ നിന്നാണ് ലഹരി വാങ്ങുന്നതെന്നും ആർക്കൊക്കെയാണ് ലഹരി വില്പന നടത്തുന്നതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.പ്രതികളെ പിടികൂടുന്നതിന് ഡാൻസാഫ്എസ് ഐ മനോജ് എടയേടത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഖിലേഷ് ,സുനോജ്, ലതീഷ്, സരുൺകുമാർ, ശ്രീശാന്ത്,ഷിനോജ്, അതുൽ, അഭിജിത്ത്, ദിനീഷ്, തൗഫീഖ്,
ബേപ്പൂർ പോലീസ് എസ് ഐ നൗഷാദ്, എ എസ് ഐ ദീപ്തിലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത്,സിവിൽ പോലീസ് ഓഫീസർമാരായ പ്രഭാത് , സരുൺ, എന്നിവർ നേതൃത്വം നൽകി.