Responsive Advertisement
Responsive Advertisement
കോഴിക്കോട് :
കുന്ദമംഗലം ഐഐഎമ്മിന് സമീപംസ്വകാര്യ ബസ് കാറിൽ ഇടിച്ചതിനെചൊല്ലി ഉണ്ടായ സംഘർഷത്തിൽ ആറു പേർക്ക് പരിക്കേറ്റു. 
കാർ യാത്രികരായ ഉനൈസ, ഫാത്തിമ, ബസ് ജീവനക്കാരായ ലക്കിടി സ്വദേശി ചൊവ്വയിൽ പ്രശോഭ്', താമരശ്ശേരി സ്വദേശി അസ്സൻ മുഹമ്മദ്, പൂവാട്ടുപറമ്പ് സ്വദേശി ഷമ്മാസ്,
കാർ യാത്രികരുടെ ബന്ധുവായ കോടഞ്ചേരി കരിമ്പാലക്കുന്ന് സ്വദേശി അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
കോഴിക്കോട് താമരശ്ശേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും അതേ ദിശയിൽ സഞ്ചരിച്ച കാറുമാണ്
കുന്ദമംഗലം ഐഐഎമ്മിന് മുന്നിൽ വച്ച് അപകടത്തിൽ പെട്ടത്.അപകടത്തിൽ കാറിൻ്റെ ഒരു ഭാഗം തകർന്നു.
അപകടത്തെ തുടർന്ന്കാരന്തൂർ കുന്ദമംഗലം റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
ഇതോടെ സ്ഥലത്ത് എത്തിയ പോലീസ്ഗതാഗതം നിയന്ത്രിക്കുന്നതിന് ഇരു വാഹനങ്ങളും റോഡിൽ നിന്നും അരികിലേക്ക് മാറ്റിയിടാൻ നിർദ്ദേശിച്ചു.എന്നാൽ കാർ മാറ്റിയിടുന്നതിനിടയിൽ സ്വകാര്യബസ്
റോഡരികിൽ നിർത്തിയിടുന്നതിന് പകരം ഡ്രൈവർ ഓടിച്ചു പോയി.ഇതോടെ അപകടത്തിൽപ്പെട്ട കാറും ബസിന് പുറകെ പോവുകയി. കൂടാതെ കാറിലെ യാത്രക്കാരുടെ സുഹൃത്തുക്കളും കൂടിചേർന്ന് താമരശ്ശേരി കാരാടിയിൽ വച്ച്ബസ് തടഞ്ഞു.ഇതോടെ ബസ് ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് അവരുടെ സുഹൃത്തുക്കളും സ്ഥലത്തെത്തി.
ഇരു കൂട്ടരും സംഘടിച്ചതോടെ ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.


തർക്കംആദ്യം വാക്കേറ്റവും പിന്നീട് കയ്യാങ്കളിയിലേക്കും നീങ്ങി.കയ്യാങ്കളി മുറുകിയത്തോടെയാണ്
കാർ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും
കാർ യാത്രക്കാരുടെ ബന്ധുവിനും പരിക്കേറ്റത്. ഇവരെല്ലാം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
സംഘർഷം നടക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ താമരശ്ശേരി പോലീസ്ഇടപെട്ടാണ്
ഏറെനേരം നീണ്ടുനിന്ന സംഘർഷത്തിന് അയവ് വന്നത്.
ബസ് ഇടിച്ച് കാർ തകർന്നതിന് കാർ ഉടമ കുന്ദമംഗലം പോലീസിൽപരാതി നൽകി.കൂടാതെ താമരശ്ശേരിയിൽ വെച്ച് മർദ്ദിച്ച് പരിക്കേൽപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ച് കാറ് യാത്രക്കാരും ബസ് ജീവനക്കാരും മറ്റ് പരിക്കേറ്റവരും താമരശ്ശേരി പോലീസിലും പരാതി നൽകിയിട്ടുണ്ട്.
പോലീസ് പ്രാഥമിക പരിശോധന നടത്തിയതിനൊപ്പം ബസിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് വീഡിയോ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.