Responsive Advertisement
Responsive Advertisement
കോഴിക്കോട് :
ലഹരി പരിശോധനക്കിടയിൽ പോലീസുകാരനെ
ആക്രമിച്ച കേസിൽ പിടിയിലായ പി കെ ബുജൈറിനെ റിമാൻഡ് ചെയ്തു.കുന്ദമംഗലം
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽഹാജരാക്കിയ പി കെ ബുജൈറിനെ രണ്ടാഴ്ചക്കാണ് റിമാൻഡ് ചെയ്തത്.
ഇന്ന് ഉച്ചക്കാണ് മെഡിക്കൽ പരിശോധനക്ക് വിധേയനാക്കിയ ശേഷം കുന്ദമംഗലം പോലീസ്
പ്രതിയെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി,
പോലീസിനെ ആക്രമിച്ചു എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.
ഇന്നലെ സന്ധ്യയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.കുന്ദമംഗലം
പതിമംഗലത്തിന് സമീപം ചൂലാം വയലിൽ ലഹരി
വിൽപ്പന നടക്കുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പെട്രോളിങ്ങു മായി എത്തിയത്.
ഇവിടെ ബസ്റ്റോപ്പിന് സമീപം വെച്ച് സംശയകരമായ സാഹചര്യത്തിൽ റിയാസ് എന്നൊരാളെ പോലീസ് കസ്റ്റഡിയിലെടുത്ത്
പരിശോധന നടത്തി.ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ
അതിൽ ബുജൈറിൻ്റെ സന്ദേശം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.അതിന് പോലീസ് തന്നെ മറുപടി നൽകിയതോടെ പി.കെ.ബുജൈർ സ്ഥലത്തെത്തി.
ഇയാളെ പരിശോധനക്ക് വിധേയനാക്കിയെങ്കിലും ലഹരി വസ്തുക്കൾ ഒന്നും ലഭ്യമായിട്ടില്ല.അതിനിടയിൽ പോലീസുമായി തർക്കത്തിൽ ഏർപ്പെടുകയും
കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർഅജീഷിന്റെ മുഖത്തടിക്കുകയും നെഞ്ചിൽ പിടിച്ച് തള്ളുകയും ചെയ്തു.ഇതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി ബുജൈറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
റിയാസിനെ നേരത്തെ തന്നെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
പി കെ ഫിറോസിന്റെ
സഹോദരനാണ് പിടിയിലായ പി.കെ.ബുജൈർ.


സംഭവവുമായി ബന്ധപ്പെട്ട് 
 പി കെ ഫിറോസ്ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കണ്ടു.
പികെ ബുജൈർ കസ്റ്റഡിയിലായ സമയം തൊട്ട് പി കെ ഫിറോസിനെതിരെ
വലിയ ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് 
പി കെ ഫിറോസ്
മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയത്.
 ഇന്നലെ വൈകുന്നേരം ലഹരി വില്പനയുമായി ബന്ധപ്പെട്ട് റിയാസ് തൊടുകയിലിനെ പിടികൂടിയപ്പോൾ അദ്ദേഹത്തിൻ്റെ മൊബൈലിൽ നടത്തിയ പരിശോധനയിലാണ്
തൻ്റെ സഹോദരനെ പിടികൂടിയത് എന്ന കാര്യമാണ് പോലീസ് പറയുന്നത്. എന്നാൽ റിയാസ് തൊടുകയുടെമൊബൈൽ ഫോൺ പരിശോധിച്ചാൽ അദ്ദേഹം സിപിഎം പ്രവർത്തകൻ ആണെന്ന് കാര്യം വ്യക്തമാകും.കൂടാതെ റിയാസ് തൊടുകയിലിനെ പിടികൂടിയ ഉടൻ വിട്ടയക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയതും സിപിഐഎം നേതാക്കൾ ആണെന്ന് പി കെ ഫിറോസ്
മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തി.
തൻ്റെ സഹോദരനെ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കുന്നതിനോ അദ്ദേഹത്തെ കാണുന്നതിനോ താനോ തന്റെ കുടുംബമോ സ്റ്റേഷന്റെ പരിസരത്തുപോലും പോയിട്ടില്ല എന്നുംഅക്കാര്യം പോലീസിനോട് ചോദിച്ചാൽ വ്യക്തമാകുമെന്നും 
പി കെ ഫിറോസ് പറഞ്ഞു.
സമൂഹത്തിന് വിപത്താകുന്ന വിധത്തിൽ സഹോദരൻ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് തന്റെയും കുടുംബത്തിൻ്റെയും നിലപാട് എന്ന് പി കെ ഫിറോസ് പറഞ്ഞു.തനിക്കെതിരെ ഇപ്പോൾ രംഗത്ത് വരുന്ന കെ ടി ജലീലിനും ബിനീഷ് കോടിയേരിക്കും എതിരെ അവരുടെ തെറ്റായ പ്രവർത്തികൾ ഇനിയും ഉണ്ടെങ്കിൽ ശക്തമായ ഭാഷയിൽ തന്നെ പ്രതികരിക്കുമെന്നും
 പി കെ ഫിറോസ്
മുന്നറിയിപ്പു നൽകി.
അതേസമയം
വിദേശത്തായിരുന്ന
പി കെ ബുജൈർ
നാട്ടിൽ എത്തിയശേഷം ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് വിവരമാണ് പോലീസ് നൽകുന്നത്.
പി കെ ബുജൈർ കസ്റ്റഡിയിൽ ആയതോടെ
മറ്റ് യുവജന സംഘടനകളും രാഷ്ട്രീയ പാർട്ടികളും
സംഭവം വലിയ വിവാദം ആക്കിയിട്ടുണ്ട്.
കൂടാതെ സോഷ്യൽ മീഡിയകൾ വഴി
വലിയ പ്രചരണമാണ്
ബുജൈറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടനടത്തുന്നത്.