Responsive Advertisement
Responsive Advertisement
കോഴിക്കോട് :

അഗ്നിരക്ഷാസേനയുടെതുണയിൽ ആഴമേറിയ കിണറ്റിൽ വീണതൊണ്ണൂറു വയസുകാരിക്ക് പുതുജീവൻ ലഭിച്ചു.കോഴിക്കോട് കുരുവട്ടൂർ കിഴക്കങ്ങോട്ട്
അമ്മുക്കുട്ടിയമ്മ ആണ്കിണറ്റിൽ വീണത്
ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്.
രാവിലെ നോക്കുമ്പോൾ
അമ്മുക്കുട്ടിയമ്മയെ
കാണാത്തതിനെത്തുടർന്ന് ബന്ധുക്കളുടെ നേതൃത്വത്തിൽ
വീടിൻ്റെപരിസരങ്ങളിൽ തിരച്ചിൽ നടത്തി.
വ്യാപകമായ തിരച്ചിലിനൊടുവിൽ കിഴക്കങ്ങോട് ക്ഷേത്രത്തിന് സമീപത്തെ
കിണറ്റിൽ നിന്നുംതിരച്ചിൽ നടത്തിയവർ ശബ്ദം കേട്ട് നോക്കുമ്പോഴാണ്
ഇവരെ കണ്ടെത്തുന്നത്.
കിണറിൽ ഇറക്കിയ മോട്ടോറിന്റെ ഹോസിൽ പിടിച്ചു നിൽക്കുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ആദ്യം പരിസരവാസികളും ബന്ധുക്കളും ചേർന്ന് ഇവരെ കരക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് വെള്ളിമാടുകുന്ന് ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.
ഉടൻതന്നെ ഫയർ യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി ഫയർആൻഡ് റെസ്ക്യൂ ഓഫീസറായ ജിതേഷ് കിണറ്റിൽ ഇറങ്ങിയ ശേഷംറോപ്പിന്റെയും റസ്ക്യു നെറ്റിന്റെയും സഹായത്തോടെ
ഇവരെ സുരക്ഷിതമായി കരക്ക് എത്തിച്ചു.
സംഭവ സ്ഥലത്തുവെച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം.കൂടുതൽ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.ഇവർ വീണ കിണറിന് നാൽപ്പത്തി അഞ്ച്അടിയോളം
ആഴവും മുപ്പത്അടിയിലേറെ വെള്ളവും ഉണ്ടായിരുന്നു.
വെള്ളിമാടുക്കുന്ന് ഫയർ യൂണിറ്റ് അംഗങ്ങളുടെ അവസരോചിതമായ രക്ഷാദൗത്യം ആണ്
വയോധികയുടെ ജീവന് തുണയായത്.
രക്ഷാപ്രവർത്തനത്തിന് സീനിയർഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി കെ നൗഷാദ് നേതൃത്വം നൽകി.