കാൽ തെന്നി ആഴമുള്ള തോട്ടിലേക്ക് വീണു പരിക്കേറ്റ യുവാവിനെ തുണയായി മുക്കം അഗ്നി രക്ഷാ സേന.പൂവാട്ടുപറമ്പ് സ്വദേശിയാണ് തോട്ടിൽ വീണത്.ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വെസ്റ്റ് കൊടിയത്തൂരിലെ
അമ്പലക്കണ്ടിക്ക് സമീപമുള്ള പറമ്പിലൂടെ നടക്കുന്നതിനിടയിൽ
ഏറെ താഴ്ചയുള്ള തോട്ടിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.
അപകടം സംഭവിക്കുന്ന സമയത്ത് വൈഷ്ണവിന്റെ കൂടെയുണ്ടായിരുന്നവർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും
കരക്ക് കയറ്റാൻ സാധിച്ചില്ല.പിന്നീട് നാട്ടുകാരെ വിവരമറിയിച്ചു.ഓടിയെത്തിയ നാട്ടുകാരും യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഇതോടെ മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിക്കുകയായിരുന്നു.
ഏറെ ആഴമുള്ള തോട്ടിൽ കുടുങ്ങിയ യുവാവിനെ ഫയർ യൂണിറ്റ് സ്ഥലത്തെത്തുന്നതുവരെ നാട്ടുകാർ കയറിയിട്ട് വെള്ളത്തിൽ താഴ്ന്നു പോകാതെ സുരക്ഷിതമാക്കി നിർത്തി.തുടർന്ന് സ്ഥലത്ത് എത്തിയ മുക്കം ഫയർ യൂണിറ്റ് റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് തോട്ടിലിറങ്ങി യുവാവിനെ കരക്ക് എത്തിച്ചു.പരിക്കേറ്റ യുവാവിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.രക്ഷാപ്രവർത്തനത്തിന് മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ
എൻ എ സുമിത്ത്,
അഗ്നിരക്ഷാസേന അംഗങ്ങളായ പി ടി ശ്രീജേഷ്,
കെ പി നിജാസ്,
കെ എ ജിഗേഷ്,
കെ പി അജീഷ്,
സി എഫ് ജോഷി എന്നിവർ നേതൃത്വം നൽകി.