തുഷാരഗിരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.ടൂറിസം കേന്ദ്രമായ തുഷാരഗിരിയിൽ നിന്നുംചിപ്പിലിത്തോട്ടിലേക്കുള്ള പാതയിൽവട്ടച്ചിറയിൽ വെച്ചാണ് കാറിന് തീപിടിച്ചത്.ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.ഉള്ളിയേരി സ്വദേശിബാബുവും
മറ്റ് നാല് കുടുംബാംഗങ്ങളുമാണ്കാറിൽ ഉണ്ടായിരുന്നത്.ഇവർ തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് വരികയായിരുന്നു.കാർ ഓടുന്നതിനിടയിൽ പെട്ടെന്ന് കാറിനുള്ളിലേക്ക്
പുക നിറഞ്ഞു.ഇതോടെ ബാബു കാർ പെട്ടെന്ന് തന്നെ ബ്രേക്ക് ചെയ്ത് നിർത്തി.കൂടാതെ വാതിൽ തുറന്ന് എല്ലാവരും നിമിഷ നേരം കൊണ്ട് പുറത്തിറങ്ങി.
അൽപ്പ സമയത്തിനകം കാറിന് തീപിടിക്കുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാർ ആദ്യം തീ അണക്കാൻ ശ്രമിച്ചെങ്കിലും തീ നിമിഷ നേരം കൊണ്ട് കാറിലാകെ പടർന്നു പിടിച്ചു.ഉടൻ തന്നെ മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചു തുടർന്ന് മുക്കത്ത് നിന്ന് രണ്ട് ഫയർ യൂണിറ്റ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ അണക്കുകയായിരുന്നു.
അപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചു.ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമാകും യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളൂ.
തുഷാരഗിരി ടൂറിസം സങ്കേതത്തിനോട് ചേർന്നുണ്ടായ തീപ്പിടുത്തത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും കോടഞ്ചേരി പോലീസും സ്ഥലത്തെത്തിയിരുന്നു.
കാറിന് തീപിടിച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.തീപിടിച്ച കാർറോഡിൽ നിന്നും നീക്കിയ ശേഷമാണ് ഇതുവഴി ഗതാഗതം പുനസ്ഥാപിച്ചത്.
മുക്കം ഫയർ യൂണിറ്റ് സ്റ്റേഷൻ ഓഫീസർ
എം അബ്ദുൽ ഗഫൂർ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ
എൻ എ സുമിത്ത്,
സേന അംഗങ്ങളായ പിടി ശ്രീജേഷ്,
എൻ പി അനീഷ് ,
എ .എസ് പ്രദീപ്,
കെ എം ജിഗേഷ്,
കെ പി നിജാസ്,
എംകെ അജിൻ,
സി എഫ് ജോഷി, പി.ഫിജീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.