Responsive Advertisement
Responsive Advertisement
കോഴിക്കോട് :കൊടുവള്ളിക്ക് സമീപം മാനിപുരത്ത് ചെറുപുഴയിൽ കാൽവഴുതി വീണ് കാണാതായ പത്ത് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി തലപൊയിൽമുർഷിദിന്റെ മകൾ
 തൻഹ ഷെറിന്റെ മൃതദേഹമാണ് അപകടം സംഭവിച്ച കടവിൽ നിന്നും ഒന്നര കിലോമീറ്റർ അകലത്തിൽ പുഴയിൽ നിന്നും കണ്ടെത്തിയത്.
ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് മൃതദേഹം തിരച്ചിൽ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞത്.വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്.ഉമ്മക്കും മറ്റ് ബന്ധുക്കൾക്കും ഒപ്പമാണ് തൻഹ ഷെറിനും ചെറുപുഴയിൽ എത്തിയത്.മാനിപുരത്തെ ബന്ധുവീട്ടിൽ വിവാഹത്തിന് എത്തിയതായിരുന്നു.
അതിനുശേഷം
അലക്കുന്നതിനു വേണ്ടിയാണ്
തൻഹാഷെറിന്റെ ഉമ്മയും മറ്റ് ബന്ധുക്കളും പുഴയിലെ കടവിലെത്തിയത്.ഇവർ അലക്കുന്നതിനിടയിൽ തൊട്ട് സമീപമുള്ള പാറക്ക് മുകളിൽ ആയിരുന്നുതൻഹ ഷെറിൻ നിന്നിരുന്നത്. ഈ സമയത്ത് കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.
അപകട സമയത്ത് പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതും കുത്തൊഴുക്കും ഉണ്ടായതോടെബന്ധുക്കൾക്ക് രക്ഷിക്കാൻ ആയില്ല.
തുടർന്ന് വിവരമറിഞ്ഞ് മുക്കം, വെള്ളിമാടുക്കുന്ന്,
മീഞ്ചന്ത ഫയർ സ്റ്റേഷനുകളിൽ നിന്നുംമുങ്ങൽ വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി.എന്നാൽ വെള്ളിയാഴ്ച വൈകുന്നേരത്തിന് ശേഷവും ശനിയാഴ്ചയും നടത്തിയ തിരച്ചിലിൽ തൻഹാഷെറിനെ കണ്ടെത്താനായില്ല.
അതിനിടയിൽ ഇന്ന് രാവിലെ മുതൽപുഴയുടെ മറ്റ് ഭാഗങ്ങളിലും തിരച്ചിൽ നടത്തുന്നതിനിടയിൽ ഉച്ചയോടെ സ്കൂബ സംഘത്തിന് സംഭവം നടന്ന ഒന്നര കിലോമീറ്റർ താഴെവച്ച് മൃതദേഹം ലഭിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.