Responsive Advertisement
Responsive Advertisement
കോഴിക്കോട് :ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെമൃതദേഹം കണ്ടെത്തി.ഓമശ്ശേരി നടുവിൽ ശാലോം വീട്ടിൽ അനുഗ്രഹ് (17) ആണ് മരിച്ചത്.ഇന്ന് മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്.ആനക്കാംപൊയിൽ മാവാതുക്കൽ കുറുങ്കയത്ത് കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കുന്നതിനിടയിൽ
കായത്തിൽ മുങ്ങി പോവുകയായിരുന്നു.
കൂടെയുണ്ടായിരുന്ന
വരും പരിസരവാസികളും
രക്ഷാപ്രവർത്തനം നടത്തിയെങ്കിലും
അനുഗ്രഹിനെ കരക്ക് എത്തിക്കാൻ സാധിക്കില്ല.തുടർന്ന് മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. ഫയർ യൂണിറ്റ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിന് ഒടുവിലാണ് കയത്തിൽ മുങ്ങിപ്പോയ അനുഗ്രഹിനെ പുറത്ത് എത്തിക്കാൻ സാധിച്ചത്.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും
മരണം സംഭവിച്ചിരുന്നു.
മുൻപും നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ട സ്ഥലമാണ് മാവാതുക്കൽ കുറുങ്കയം കടവ്.
പാറക്കെട്ടുകളും നിരവധി ആഴമേറിയ കയങ്ങളും ഉള്ളഇവിടെ പലപ്പോഴും ടൂറിസ്റ്റുകൾ ആയി എത്തുന്നവർ വിലക്കുകൾ എല്ലാം ലംഘിച്ചാണ് പുഴയിൽ ഇറങ്ങാറുള്ളത്.ഇതാണ് അപകടങ്ങൾക്ക് കാരണം ആകുന്നത്.