Responsive Advertisement
Responsive Advertisement
കോഴിക്കോട് : വലിയ കടബാധ്യതഉണ്ടായാൽ സാധാരണക്കാരെ സംബന്ധിച്ച് എങ്ങിനെയെങ്കിലും ജോലിചെയ്ത് സമ്പാദിച്ച് കടം തീർക്കാനാണ് ഏതൊരാളും ശ്രമിക്കുക.എന്നാൽബാരിച്ച കടബാധ്യത തീർക്കാൻമോഷണത്തിനിറങ്ങി ഏറെനാൾ നാട്ടുകാർക്കും പോലീസിനും വലിയ
തലവേദന സൃഷ്ടിച്ച പ്രതി അവസാനം
പോലീസിന്റെ പിടിയിലായി.കക്കോടി എടക്കാട് തേവരക്കണ്ടി അഖിൽആണ്
പിടിയിലായത്.കഴിഞ്ഞദിവസം പറമ്പിൽ ബസാറിൽമ ല്ലിശ്ശേരി താഴം മധു എന്നയാളുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഇരുപത്തഞ്ച്
പവൻ സ്വർണം കവർച്ച ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാവുന്നത്.
നേരത്തെ മറ്റ് മോഷണ കേസുകളിൽ ഒന്നുംപോലീസിന്റെ പിടിയിലായിരുന്നില്ല.
അതുകൊണ്ടുതന്നെ ഇയാളെ കുറിച്ചുള്ള യാതൊരു വിവരവും പോലീസിന് ലഭ്യമായിരുന്നില്ല.
സാധാരണ വെൽഡിങ് തൊഴിലാളിയായിജോലി ചെയ്യുന്ന ആളാണ് അഖിൽ.
അതിനിടയിലാണ് പതിനഞ്ച് ലക്ഷത്തിലേറെ രൂപയുടെകടബാധ്യത ഉണ്ടായത്.
പിന്നെ ഒന്നും നോക്കിയില്ല കടം തീർക്കാൻ മോഷണം തിരഞ്ഞെടുത്തു.
ഒഴിവു സമയങ്ങളിൽ പുറത്തിറങ്ങി കക്കോടിയിലും പരിസരപ്രദേശങ്ങളിലും കറങ്ങിനടന്ന് ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തി അവിടെ കേറി മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി.
കഴിഞ്ഞദിവസവും ഇതിനു സമാനമായ വിധത്തിലാണ് പറമ്പിൽ ബസാറിലെ വീട്ടിൽ കയറി മോഷണം നടത്തിയത്.തുടർന്ന് പോലീസ് പ്രദേശത്തെ സിസിടിവികൾ
കേന്ദ്രീകരിച്ച് അന്വേഷണം
ഊർജിതമാക്കിയെങ്കിലും അതിലൊന്നും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.
എന്നാൽ പോലീസിനെ കബളിപ്പിച്ച് ദിവസങ്ങളോളം ഇങ്ങനെ മോഷണം നടത്തി രക്ഷപ്പെടാം എന്ന് കരുതിയിരുന്ന മോഷ്ടാവ്അവസാനം ഇന്നു പുലർച്ചെ സ്പെഷ്യൽ സ്ക്വാഡും ചേവായൂർ പോലീസും ചേർന്ന് നടത്തിയ ഊർജ്ജിത അന്വേഷണത്തിനി ടയിൽ പിടിയിലാവുകയായിരുന്നു.കക്കോടിയിലെ ഒരു വീട്ടിൽ രാത്രി മോഷണത്തിന് കയറിയ പ്രതിജനൽ ചില്ലുകൾ പൊട്ടിച്ചതോടെ
വീട്ടുകാർ വിവരമറിഞ്ഞു.ബഹളം വെച്ചതോടെ മോഷ്ടാവ് ഇറങ്ങി ഓടുകയായിരുന്നു.
ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി
പ്രദേശമാകെ
അരിച്ചുപെറുക്കി.
അതിനിടയിൽ ഇന്ന് പുലർച്ചെ വെള്ളിമാടുകുന്ന് വെച്ച്സംശയകരമായ സാഹചര്യത്തിൽ പ്രതി വലയിലായി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.
ഇതോടെ ചേവായൂർ പോലീസിനെ സംബന്ധിച്ച് വലിയ തലവേദനയാണ് ഇപ്പോൾ ഒഴിവായത്. പതിനാലോളം മോഷണങ്ങളാണ് പ്രതി കക്കോടിയിലും പരിസരപ്രദേശങ്ങളിലും ആയി നടത്തിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് സന്ധ്യയോടെ കോടതിയിൽ ഹാജരാക്കും.
നേരത്തെ പോലീസിന്റെ നേതൃത്വത്തിൽ പ്രതിയുമായി കക്കോടിയിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ മോഷണം നടത്തിയ മുപ്പത് പവനിലേറെ സ്വർണം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഇന്നലെ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചേവരമ്പലത്ത് ഒരു ഡോക്ടറുടെ വീട്ടിൽ നിന്നും നാൽപ്പത് പവൻസ്വർണ്ണം കവർച്ച നടത്തിയ പ്രതിയെ കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട് എങ്കിലും ഇതുവരെവ്യക്തമായ മറ്റ് സൂചനകൾ ഒന്നും ലഭ്യമായിട്ടില്ല.ഏറെക്കാലം ചേവായൂർ പോലീസിനെ വലച്ച പ്രധാന മോഷ്ടാവിനെ ഇന്ന് കസ്റ്റഡിയിൽ എടുക്കാൻ സാധിച്ചതോടെ ചേവരമ്പലത്തെ മോഷ്ടാവിനെയും എത്രയും പെട്ടെന്ന് പിടികൂടാൻ ആവുമെന്ന് ആത്മവിശ്വാസം ചേവായൂർ പോലീസിന് ഉണ്ടായിട്ടുണ്ട്.