Responsive Advertisement
Responsive Advertisement
കോഴിക്കോട് :
ചേവായൂരിന് സമീപം ചേവരമ്പലത്ത് വൻമോഷണം നടന്നു.
മലാപ്പറമ്പ് ചേവായൂർ റോഡിൽ ചേവരമ്പലം അങ്ങാടിക്കു സമീപത്തെപുതിയോട്ട് പറമ്പ് അശ്വതി എന്ന വീട്ടിലാണ് മോഷണം നടന്നത്. നാൽപ്പത്തിഅഞ്ച് പവൻ സ്വർണത്തോളം മോഷണം പോയതായാണ് പ്രാഥമിക വിവരം.മെഡിക്കൽ കോളേജിലെ
അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ്
മോഷണം നടന്നത്.ഈ മാസം പതിനൊന്നാം തീയതി വീട് പൂട്ടി ഇവരുടെ സ്വദേശമായ തിരുവനന്തപുരത്തെ വീട്ടിലേക്ക് പോയതായിരുന്നു.
ഇന്ന് ഉച്ചയോടെ തിരിച്ചെത്തിയ സമയത്താണ് മോഷണ വിവരംഅറിയുന്നത്.
വീടിനകത്തെ മുറിയിലെ അലമാരയിലും
മേശവലിപ്പിലും സൂക്ഷിച്ചതായിരുന്നു സ്വർണാഭരണങ്ങൾ.
അലമാരയുടെ പൂട്ട് തകർത്താണ് ആഭരണങ്ങൾ കവർച്ച ചെയ്തത്.

തുടർന്ന് ചേവായൂർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
കൂടാതെ വിരലടയാള വിദഗ്ധരും ഉടൻതന്നെ സ്ഥലത്തെത്തും.
വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ
ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇരുപത്തി എട്ടാംതീയതി പുലർച്ചെ 1:55നാണ് മോഷ്ടാവ് മോഷണത്തിനായി ഇവിടെയെത്തുന്നത്.
വീടിൻ്റെ മുൻഭാഗത്തെ വാതിൽ തകർത്ത് വീട്ടിനകത്ത് കടന്നാണ് മോഷണം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചേവായൂർ പോലീസ് സ്റ്റേഷന്റെ പരിധിയിൽ നിരവധി മോഷണങ്ങളാണ് നടന്നത്.രണ്ടുദിവസം മുമ്പ് പറമ്പിൽ ബസാറിൽ 25 പവൻ സ്വർണം വീട്ടിൽ നിന്നും കവർച്ച നടത്തിയിരുന്നു.
കൂടാതെ അഞ്ചു ദിവസം മുമ്പുംഇതിന് സമീപം തന്നെയുള്ള മറ്റൊരു വീട്ടിൽ നിന്നും 10 പവൻ സ്വർണവും മോഷണം പോയിരുന്നു.
ഈ രണ്ട് മോഷണ കേസുകളുടെയും അന്വേഷണം പോലീസ് ഊർജ്ജിതമാക്കി നടത്തുന്നതിനിടയിലാണ് ഇന്ന് ചേവരമ്പലത്തെ മോഷണ വിവരം പുറത്ത് വന്നത്.
ഇതോടെ പ്രദേശവാസികൾ വലിയ ആശങ്കയിൽ ആയിട്ടുണ്ട്.
ഇത്രയും ജനസാന്ദ്രത ഏറിയ ഭാഗത്ത്
വൻ കവർച്ച നടത്തിയത് ഒരേ ആളുകൾ തന്നെയാണെന്ന
നിഗമനത്തിലാണ് പോലീസ്.മുൻപ് നടന്ന കേസുകളിൽ ഒന്നും സിസിടിവിയെ ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല. ഇപ്പോൾ ചേവരമ്പലത്തെ മോഷണത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചതോടെ പോലീസിന് എത്രയും പെട്ടെന്ന് മോഷ്ടാവിനെ പിടികൂടാൻ ആവും എന്ന് പ്രതീക്ഷയുണ്ട്.