Responsive Advertisement
Responsive Advertisement
കോഴിക്കോട് :ഒളവണ്ണക്ക് സമീപം കുന്നത്ത് പാലത്ത് ഹോട്ടലിൽ തീപിടുത്തം ഉണ്ടായി.ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
കുന്നത്ത് പാലം അങ്ങാടിയോട് ചേർന്നുള്ള ഹോട്ടൽ സിനാറിൻ്റെ അടുക്കള ഭാഗത്ത് നിന്നും പെട്ടെന്ന് തീയും പുകയും ഉയരുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ ഹോട്ടലിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടി മാറി.തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ
സന്നദ്ധ പ്രവർത്തകനായ
മഠത്തിൽ അസീസ് തൊട്ടടുത്ത പെട്രോൾ പമ്പിൽ നിന്നും ഫയർ എക്സ്റ്റിംഗ്യൂഷൻ കൊണ്ടുവന്ന് ഏറെ നേരത്തെ പരിശ്രമത്തിനുശേഷം
 തീ നിയന്ത്രണ വിധേയമാക്കി.
കൂടാതെ മീഞ്ചന്ത ഫയർ യൂണിറ്റും സ്ഥലത്തെത്തി.
അടുക്കളയിൽ സൂക്ഷിച്ചിരുന്ന
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചതാണ് തീപിടുത്തത്തിന് കാരണം.തീ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത് വലിയ അപകടമാണ് ഒഴിവാക്കിയത്.
തീപിടുത്തം ഉണ്ടാവുന്ന സമയത്ത് ഹോട്ടലിൽ നിരവധിപേർ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു ഇവരെല്ലാം തീ കണ്ടതോടെ പുറത്തേക്ക് ഓടി മാറി.