രാമനാട്ടുകര പെട്രോൾ പമ്പിന് മുമ്പിലാണ് അപകടം നടന്നത്.കോഴിയുമായി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ടെമ്പോ വാൻ.രാമനാട്ടുകര പെട്രോൾ പമ്പിൽ നിന്നും പെട്രോൾ അടിച്ച ശേഷം റോഡിലേക്ക് കയറുകയായിരുന്ന സ്കൂട്ടറിലാണ് ടെമ്പോ വൻ ഇടിച്ച് കയറിയത്.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാരി റോഡിലേക്ക് തെറിച്ച് വീണു.തുടർന്ന് നിയന്ത്രണം വിട്ട ടെമ്പോറോഡരികിലെഹോട്ടലിന്റെ മുൻവശം ഇടിച്ച് തകർത്തശേഷമാണ് നിന്നത്.അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയെ പരിസരത്ത് ഉണ്ടായിരുന്നവർ
രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
അപകട സമയത്ത് ഹോട്ടലിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും
മറ്റാർക്കും പരിക്കേറ്റിട്ടില്ല.
ടെമ്പോനിന്റെ അമിതവേഗതയും അശ്രദ്ധമായി റോഡിലേക്ക് സ്കൂട്ടർ കയറ്റിയതും ആണ് അപകടകാരണം എന്നാണ് പ്രാഥമിക സൂചന.