ആറുവർഷംമുമ്പ്
കാണാതായ വെസ്റ്റ് ഹിൽ സ്വദേശിയായ
കെ ടി വിജിലിനായുള്ള തിരച്ചിലിൽ
മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ എന്ന് തോന്നിക്കുന്ന വിധത്തിൽ അസ്ഥികൾ കണ്ടെത്തി.കോഴിക്കോട് സരോവരത്ത് കഴിഞ്ഞ ആറു ദിവസമായി നടക്കുന്ന തിരച്ചിലിന് ഒടുവിലാണ് ഇന്ന് രാവിലെപോലീസിൻ്റെ അന്വേഷണത്തെ
സഹായിക്കുന്ന വിധത്തിൽപ്രതികൾ കാണിച്ചസരോവരത്തെ ചതുപ്പിൽഅസ്ഥികൾ കണ്ടെത്തിയത്.ഇന്നലെ വൈകിട്ട് ആറര വരെ നീണ്ടുനിന്ന അന്വേഷണത്തിൽ
പൊക്ലൈൻ ഉപയോഗിച്ച് ചതുപ്പിലെ ചളി നീക്കിയതോടെ ഏതാനും ചെങ്കല്ലുകളും കരിങ്കല്ലുകളും കണ്ടെത്തിയിരുന്നു.
ഇന്ന് രാവിലെ ഈ കല്ലുകൾ നീക്കം ചെയ്തതോടെയാണ് ഇവിടെ നിന്നും അസ്ഥികൾ കണ്ടെത്തിയത്. ഇപ്പോഴും പോലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ
ചെളി നീക്കി കൂടുതൽ തെളിവുകൾ ലഭ്യമാവുമോ എന്ന അന്വേഷണം നടക്കുന്നുണ്ട്.
ഏറെ ആഴത്തിലുള്ള ചെളിയും വെള്ളവും ആണ് തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചത്.
നേരത്തെ ജെസിബി ഉപയോഗിച്ച്ചെളി നീക്കം ചെയ്യാൻ ശ്രമം നടന്നെങ്കിലും ഇതിന് സാധിച്ചിരുന്നില്ല.തുടർന്ന് ചെളിയിൽ ഇറങ്ങാൻ പറ്റുന്ന വിധത്തിലുള്ള പൊക്ലൈൻ സ്ഥലത്ത് എത്തിച്ച് ചെളി നീക്കുകയായിരുന്നു.
എന്നാൽ ഇതിനും ചെളിയിലേക്ക് ഇറങ്ങാൻ വലിയ പ്രയാസം
സൃഷ്ടിച്ചിരുന്നു.തുടർന്ന് ലോറികളിൽ മണ്ണ് കൊണ്ടുവന്ന് ഈ ഭാഗത്ത് നിക്ഷേപിച്ച ശേഷം അതുവഴിയാണ് ചതുപ്പിലേക്ക് ഇറങ്ങിയത്.
പ്രതികളായ വാഴ തിരുത്തി കുളങ്ങര കണ്ടി നിഖിൽ, വേങ്ങേരി
ചേ നിയംപൊയിൽ
ദീപേഷ് എന്നിവർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്ആറുവർഷം മുമ്പ് കാണാതായ വിജിലിനു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയത്.
പ്രതികളെ രണ്ടുപേരെയും പല സമയങ്ങളിലായി
സരോവരത്തെ ചതുപ്പുള്ള സ്ഥലങ്ങളിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പുകളിൽ ഇരുവരും ഒരേ സ്ഥലം തന്നെയായിരുന്നു
കാണിച്ചുകൊടുത്തത്.
നേരത്തെ നടത്തിയ അന്വേഷണത്തിൽ വിജിലിൻ്റെതെന്നു കരുതുന്ന ഒരു ഷൂവും അസ്ഥിയോട് സമാനമായ വസ്തുവും കണ്ടെത്തിയിരുന്നു.
ഇതോടെയാണ് ഇവിടെ മൃതദേഹ അവശിഷ്ടങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പിൽ പോലീസ് തിരച്ചിൽ ആരംഭിച്ചത്.
ഇന്ന് നടത്തിയ തിരച്ചിലിൽ പോലീസ് കണ്ടെടുത്ത അസ്ഥികൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.വിജിലിന്റെ അസ്ഥികൾ തന്നെയാണോ ഇവിടെനിന്ന് ലഭിച്ചതെന്ന് പരിശോധനയാണ് ഇനി നടക്കുക.
അതേസമയം ഇന്നലെ പ്രതികളെ കോഴിക്കോട് വരക്കൽ കടപ്പുറത്ത് എത്തിച്ചു പോലീസ് തെളിവെടുത്തു.
വിജിലിന്റെ അസ്ഥികൾ വരക്കൽ കടപ്പുറത്ത് ഒഴുക്കി എന്ന പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് വെള്ളയിൽ പോലീസിന്റെ നേതൃത്വത്തിൽ വരക്കൽ കടപ്പുറത്ത് പ്രതികളെ എത്തിച്ച് തെളിവെടുത്തത്.