കോട്ടപറമ്പ് ആശുപത്രിയോടു ചേർന്ന സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ്
സംരക്ഷണഭിത്തി
ഇടിഞ്ഞു വീണത്.
തൊട്ടു ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നടക്കുന്ന ആശാസ്ത്രീയ നിർമ്മാണമാണ് സംരക്ഷണഭിത്തി ഇടിഞ്ഞുവീഴാൻ കാരണമായത്.
ആശുപത്രി കെട്ടിടത്തിന് വലിയ ഭീഷണി ഉയരുന്ന വിധത്തിലാണ്
ആശുപത്രിയുടെ ചുമരിനോട് ചേർന്നുള്ള സംരക്ഷണഭിത്തി തൊട്ടടുത്ത സ്ഥലത്തേക്ക് ഇടിഞ്ഞ് വീണത്.നേരത്തെ ഇതിനോട് ചേർന്ന് പലഭാഗങ്ങളും ഇടിഞ്ഞു വീണിരുന്നു.അന്നു
തന്നെ ആശുപത്രിക്ക് ഭീഷണി ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നിർമ്മാണം നടത്തുന്ന കരാറുകാരെ ആശുപത്രി മാനേജ്മെൻറ് അറിയിച്ചിരുന്നു.
എന്നാൽ ഇതൊന്നും വക വെക്കാതെ വീണ്ടും നിർമ്മാണ പ്രവർത്തികൾ തുടർന്നതോടെയാണ് ഇന്ന് മുപ്പത് മീറ്ററോളം ഭാഗംപൂർണ്ണമായി ഇടിഞ്ഞുവീണത്.
ഇതോടെ ഈ ഭാഗത്തിനോട് ചേർന്ന കെട്ടിടത്തിൽ
പ്രവർത്തിക്കുന്ന
പേ വാർഡിൽ ഉള്ള കുട്ടികളെയും സ്ത്രീകളെയും സുരക്ഷാ ഭീഷണി മുൻനിർത്തി മറ്റ് വാർഡുകളിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവിൽ ഇടിഞ്ഞു വീണസ്ഥലത്തിനോട് ചേർന്നുള്ള ആശുപത്രിയുടെ
ഭാഗങ്ങൾ ആഴത്തിൽവിള്ളൽ വന്നിട്ടുണ്ട്.കൂടാതെ
ആശുപത്രിയുടെ ചുമരുകൾക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ
മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച്മണ്ണ് നീക്കുന്ന പ്രവർത്തി ഇപ്പോഴും തുടരുന്നുണ്ട്.
നിലവിൽ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ സാഹചര്യത്തിൽ
എത്രയും പെട്ടെന്ന് പ്രവർത്തി നിർത്തി വെച്ച്കോട്ടപ്പറമ്പ് ആശുപത്രിയുടെ കെട്ടിടത്തിനുംഇവിടെ എത്തുന്ന രോഗികൾക്കും
സുരക്ഷ ഒരുക്കണമെന്ന
ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.