ആളുടെ മൃതദേഹം കണ്ടെത്തി.കോഴിക്കോട് ജില്ലാ ഫയർഫോഴ്സിന്റെ സ്കൂബാ ടീമിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മുത്താമ്പി പാലത്തിന് താഴെ ഇരുപത്തി ആറടി താഴ്ചയിൽ നിന്നും മൃതദേഹം പുറത്തെടുത്തത്.
പുലർച്ചെ വീട്ടിൽ നിന്നും ഇയാളെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ
ബൈക്ക് മുട്ടാമ്പി പാലത്തിനു മുകളിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് പുഴയിൽഅകപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ
ബന്ധുക്കൾ കൊയിലാണ്ടി ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.
കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ
വി കെ ബിജുവിന്റെ നേതൃത്വത്തിലുള്ള
സംഘം പുലർച്ചെ
മുതൽ പുഴയിൽ തിരച്ചിൽ നടത്തി.എന്നാൽ കണ്ടെത്താൻ പറ്റാത്ത സാഹചര്യം വന്നതോടെ കോഴിക്കോട് സ്കൂബടീമിൻ്റെ സഹായം തേടുകയായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ സ്കൂബാടീമിലെ മുങ്ങൽ വിദഗ്ധർപുഴയിൽ മുങ്ങി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താൻ ആയത്.