Responsive Advertisement
Responsive Advertisement
കോഴിക്കോട് :മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ ആളെ പിടികൂടി.മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ദിഖ് ആണ് മുക്കം പോലീസിന്റെ പിടിയിലായത്.ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മുക്കം പോലീസ് സ്റ്റേഷനിൽ ആക്രമണം നടന്നത്.കൈകളിൽ കരിങ്കല്ലുമായി
മുക്കം പോലീസ് സ്റ്റേഷനിലേക്ക് ഓടി കയറിയ പ്രതിആദ്യം പോലീസ് സ്റ്റേഷന്റെ മുൻവശത്തെ പോർച്ചിൽ നിർത്തിയിട്ട വാഹനത്തിൻ്റെ ചില്ലുകൾ എറിഞ്ഞു തകർത്തു.പിന്നെ നേരെ പോലീസ് സ്റ്റേഷന് അകത്ത് കയറി പാറാവിൽ ഉണ്ടായിരുന്ന പോലീസുകാരന് നേരെ ആക്രമണം അഴിച്ചുവിട്ടു.
കൂടാതെ കേട്ടാൽ അറക്കുന്ന അസഭ്യ വർഷവുംനടത്തി.
പോലീസിന് നേരെ ആക്രമണവും അസഭ്യവർഷവും തുടർന്നതോടെ
അല്പനേരത്തെ ബലപ്രയോഗത്തിനുശേഷം ഇയാളെ കീഴ്പെടുത്തുകയായിരുന്നു.

സംഭവത്തിന് ഏറെ മുമ്പ്മുക്കത്തെ സ്വകാര്യ ബാറിൽ നിന്നും ഇയാൾ മദ്യപിച്ചിരുന്നു.മദ്യം തലക്കു പിടിച്ചതോടെബാറിൽ നിന്നും പുറത്തിറങ്ങി.അതിനുശേഷം ബാറിൽകയറുന്നതിന് മുമ്പ് നിർത്തിയിട്ട ബൈക്ക് എവിടെയാണ് വെച്ചതെന്ന് ബോധം ഇയാൾക്ക് ഇല്ലായിരുന്നു.ബാറിന്റെ പരിസരത്തൊക്കെ തിരഞ്ഞു നടന്ന അബൂബക്കർ സിദ്ദീഖ് നടന്നുനടന്ന് എത്തിച്ചേർന്നത് പോലീസ് സ്റ്റേഷന്റെ മുൻപിലാണ്.പിന്നെ
അല്പനേരം പരിസരത്തൊക്കെ ചുറ്റിക്കറങ്ങിയശേഷം
മദ്യപിച്ച് മനോനില തെറ്റിയഅവസ്ഥയിൽവാഹനം കാണാതായ രോഷമെല്ലാംതീർത്തത്പോലീസ് സ്റ്റേഷനുനേരെ യും. മദ്യത്തിൻ്റെ ലഹരി ഇറങ്ങിയ ശേഷംപോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യംഅബൂബക്കർ സിദ്ദീഖ് പറഞ്ഞത്. 
കൂടാതെ ഇത്രയേറെ മനോനില തെറ്റിയ രീതിയിൽ ആക്രമണം അഴിച്ചു വിടണമെങ്കിൽ മറ്റ് ലഹരി ഉപയോഗം കൂടി ഉണ്ടെന്ന സംശയവും
പോലീസിന് ഉണ്ട്.
പ്രാഥമിക അന്വേഷണത്തിൽ മുൻപ് ഇതിനു സമാനമായ വിധത്തിലുള്ള കേസുകൾ ഒന്നുംഇയാൾക്കെതിരെ നിലവിലില്ല എന്നാണ് മുക്കംപോലീസിന് വ്യക്തമായത്.
അതേസമയംപുലർച്ചെ സമയംപെട്ടെന്ന് ഒരു യുവാവ് പോലീസ് സ്റ്റേഷനു നേരെ ആക്രമണവുമായി വന്നപ്പോൾഎന്താണ് സംഭവിച്ചതെന്ന് ആദ്യം പോലീസിന് വ്യക്തമായിരുന്നില്ല.
എന്നാൽ പെട്ടെന്ന് തന്നെ സംയമനം വീണ്ടെടുത്ത് പോലീസ് ജാഗരൂകരായതോടെ കൂടുതൽ ആക്രമണവും നാശനഷ്ടവും ഉണ്ടാക്കാൻ പ്രതിക്ക് സാധിക്കാതെ വന്നു.അതിനകം തന്നെ മുക്കം പോലീസ് ഇയാളെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കും.മുക്കം പോലൊരു നഗര ഹൃദയത്തിൽ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനു നേരെ ഇങ്ങനെയൊരു ആക്രമണം അഴിച്ചുവിട്ടതിൽ നാട്ടുകാരും ആശങ്കയിലാണ്.
മലയോര മേഖലയിലെ ഈ പോലീസ് സ്റ്റേഷനിൽ
കൂടുതൽ സുരക്ഷ
ഒരുക്കേണ്ടതിന്റെ ആവശ്യകതയാണ് ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിലൂടെ വ്യക്തമായത്.