കോഴിക്കോട് :
ദേശീയപാതയിൽ അറവു മാലിന്യവുമായി പോകുന്നമിനി കണ്ടെയ്നർ ലോറി ഇടിച്ച്കാർ തലകീഴായി മറിഞ്ഞു.പന്തീരാങ്കാവ് സമീപം കൂടത്തും പാറയിൽ ടോൾ പ്ലാസയുടെ പ്രവർത്തി നടക്കുന്ന നോർക്കർ കൺസ്ട്രക്ഷൻ മാനേജ്മെന്റിന്റെ ജീവനക്കാരൻ സഞ്ചരിച്ച കാറാണ് മറിഞ്ഞത്.
പന്തീരാങ്കാവ് ദേശീയപാത നിർമ്മാണ കമ്പനിയായ കെഎംസിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു അപകടത്തിൽപ്പെട്ട കാർ.അമിത വേഗതയിൽ എത്തിയ മിനി കണ്ടെയ്നർ ലോറി പെട്ടെന്ന് കാറിൻ്റെ പിന്നിൽ ഇടിച്ചതോടെ നിയന്ത്രണംവിട്ടകാർ തല കീഴായി മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ മൂന്നുതവണ മറിഞ്ഞെങ്കിലും കാറിൽ ഉണ്ടായിരുന്ന നോർക്കർ ജീവനക്കാരനായ
അരുൺ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.അപകട സമയത്ത് പെട്ടെന്ന് തുറന്നു പോയകാറിൻ്റെ ഡോറിനുള്ളിലൂടെ മെല്ലെ പുറത്തേക്ക് ഇഴഞ്ഞുനീങ്ങിയാണ് അരുൺ രക്ഷപ്പെട്ടത്.