ബിജെപി ദേശീയ സമിതി അംഗവും. ബിജെ.പി മുൻ റവന്യു ജില്ലാ പ്രസിഡൻ്റുമായ ചേറ്റുർ ബാലകൃഷ്ണൻ മാസ്റ്റർ (80) അന്തരിച്ചു.ഹൃദയസ്തംഭനമായിരുന്നു മരണകാരണം.നിലവിൽ ബി.ജെ.പി.ദേശീയ കൗൺസിൽ അംഗമായിരുന്നു.
മാറാട് കലാപകാലത്ത് ബി.ജെ.പിയുടെ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ആയിരുന്നു.
ജനസംഘം കാലഘട്ടം മുതൽ സംഘടനാ രംഗത്ത് സജീവം , രണ്ട് തവണ മുക്കം ഗ്രാമപഞ്ചായത്ത് മെമ്പർ, മുക്കം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് , ബിഎസ്എൻഎൽ ഉപദേശക സമിതി അംഗം , കേരള ഗ്രാമീണ ബാങ്ക് ഡയരക്ടർ, കേന്ദ്ര സര്ക്കാര് വിജിലൻസ് ആൻ്റ് മോണിറ്ററിങ് കമ്മറ്റി അംഗം , ഇരട്ടകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം പ്രസിഡൻ്റ് , പ്രതീക്ഷാ സ്പെഷ്യൽ സ്കൂൾ പി.ടി പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചു. മലയമ്മ എ. യു. പി സ്കൂളിൽ നിന്ന് വിരമിച്ചു.
ഭാര്യ പത്മാവതി ടീച്ചർ
മക്കൾ, ബിനോജ് സി.ബി ( അദ്ധ്യാപകൻ സെൻ്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ) അനൂപ് സി.ബി
മരുമകൾ ഡോ: സിനി ബിനോജ് (പ്രോവിഡൻസ് കോളേജ് കോഴിക്കോട്)
സംസ്കാരം വൈകീട്ട് 5ന് വീട്ടുവളപ്പിൽ