ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ ആളെ തെളിവെടുപ്പിന് എത്തിച്ചു.കാസർകോട് തളങ്കരസ്വദേശിയായ മുഹമ്മദ് മുസ്തഫയെ ആണ് മാവൂർ പോലീസ് തെളിവെടുപ്പിന് എത്തിച്ചത്.കഴിഞ്ഞ
മൂന്നാം തീയതിയാണ് മാവൂർ ആയിഷ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന
ഡ്രീംസ് ടൈലറിങ്ങിലെത്തി
ഇയാൾ പണം കൈക്കലാക്കിയത്.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ആണെന്നും പോലീസ് അസോസിയേഷൻ്റെ നേതാവാണെന്നും സൊസൈറ്റി വഴി ടൈലറിംഗ് മെഷീൻ കുറഞ്ഞ തുകക്ക്
എത്തിച്ച നൽകാമെന്നും വിശ്വസിച്ച് കട ഉടമസ്ഥയിൽ നിന്നും5500 രൂപ കൈക്കലാക്കുകയായിരുന്നു.പറ്റിക്കപെട്ടെന്ന് മനസിലായ കടയുടെ ഉടമസ്ഥ മാവൂർ പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ കുറ്റകൃത്യത്തിന് ഇയാൾ പിടിയിലാവുന്നത്.
തുടർന്ന് റിമാൻ്റിലായ മുസ്തഫയെ മാവൂർ പോലീസ്
തെളിവെടുപ്പിന് വേണ്ടി
കസ്റ്റഡിയിൽ വാങ്ങി.
സമാനമായ വിധത്തിൽ മറ്റു ജില്ലകളിലുംഇയാൾ കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ട്.മിക്കയിടത്തും വിജിലൻസ് ഉദ്യോഗസ്ഥൻ,
ക്രൈംബ്രാഞ്ച്
സി ഐ ,
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ,
എന്നൊക്കെ പരിചയപ്പെടുത്തി
വ്യാജ ഐഡി കാർഡ് കാണിച്ച്
വിശ്വസിപ്പിച്ചാണ്
പണം തട്ടിയത്.