വി എം രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലോറി പിടികൂടിയത്.
ചാലിയാറിൽ വ്യാപകമായി മണൽ കടത്തുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ മാവൂർ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
അതിനിടയിലാണ് ഇന്ന് പുലർച്ചെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പള്ളിക്കടവിൽ എത്തുന്നത്.പോലീസ് സ്ഥലത്ത് എത്തുന്ന സമയത്ത്ലോറി പുഴയിലേക്ക് ഇറക്കിവെച്ച് മണൽ കടത്ത് സംഘം മണൽ ലോറിയിലേക്ക് കയറ്റുകയായിരുന്നു.പോലീസിനെ കണ്ടതോടെ ഡ്രൈവർ ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.തോണിയിൽ ഉണ്ടായിരുന്ന മണലൂറ്റ് സംഘവും പുഴയിലേക്ക് തോണി തുഴഞ്ഞു പോയി രക്ഷപ്പെട്ടു. കസ്റ്റഡിയിലെടുത്ത ലോറി മാവൂർ പോലീസ് സ്റ്റേഷൻ വളത്തിലേക്ക് മാറ്റിയിട്ടുണ്ട്.വരും ദിവസങ്ങളിലും അനധികൃത മണൽ കടത്തിനെതിരെ ശക്തമായനടപടി ഉണ്ടാകുമെന്ന് മാവൂർ പോലീസ് അറിയിച്ചു.
മാവൂർ എസ്ഐക്ക് പുറമെ എ എസ് ഐ സുബൈദ,സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ മനാഫ്,
നിധീഷ് എന്നിവർ ലോറി പിടികൂടുന്നതിന് നേതൃത്വം നൽകി.