Responsive Advertisement
Responsive Advertisement
പന്തീരാങ്കാവിന് സമീപം വള്ളിക്കുന്നിൽ കാർ റോഡരികിലെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു.ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.പുത്തൂർ മഠം കയറ്റത്തിന് സമീപവും വെച്ചാണ് അപകടം ഉണ്ടായത്.കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഓഫ് ആയതിനെ തുടർന്ന് നിർത്തിയശേഷം ഡ്രൈവർ പുറത്തിറങ്ങിയ ഉടനെകാർ പിറകോട്ട് നീങ്ങി റോഡിന് മറുവശത്തെ താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല.അപകടം ഉണ്ടായ സമയത്ത് ഏറെ തിരക്കുള്ള പെരുമണ്ണ പന്തീരാങ്കാവ് റോഡിൽ മറ്റ് വാഹനങ്ങളൊന്നും വരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.
അപകടത്തിൽപ്പെട്ട കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു.