താല്കാലികമായി മരം കൊണ്ട് പാലമിട്ടെങ്കിലും മഴയിൽ പാലം ഒലിച്ചുപോയി.
പാലം ഇല്ലാതായതോടെ മറ്റ് വഴികളിലൂടെ ചുറ്റി വളഞ്ഞാണ് പ്രദേശവാസികൾ യാത്ര ചെയ്യുന്നത്. യാത്രാദുരിതം രൂക്ഷമായതോടെ പ്രശന പരിഹാരം ഉടൻ ഉണ്ടായില്ലങ്കിൽ പ്രക്ഷോഭം നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് തോടിൻ്റെ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി മെയ് മാസത്തിലാണ് പാലം പൊളിച്ചതെന്നും മഴ തുടർന്നതിനാൽ പ്രവർത്തി നടത്താനായില്ലന്നും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്
എ പി സെയ്താലി പറഞ്ഞു. അടിയന്തിരമായി താൽകാലിക പാലം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം തോടിൻ്റെ വശങ്ങൾ കെട്ടി ഉയർത്തിയ ശേഷം തോട് മൂടി സ്ലാബിടാനുള്ള നീക്കമാണ് പ്രവർത്തിക്ക് പിറകിൽ എന്ന അക്ഷേപവും ഉയർന്നിട്ടുണ്ട്. ഇതേ ഭാഗത്ത് എഴുപത് മീറ്ററോളം നീളത്തിൽ തോടിന് മുകളിൽ കോൺക്രീറ്റ് സ്ലാബ് ഇട്ട് അനധികൃത നിർമ്മാണം മുമ്പ് തന്നെ നടന്നിട്ടുമുണ്ട്.