മാവൂർ തെങ്ങിലക്കടവിന് സമീപം ആയംകുളത്ത് യുവാവിന് കുത്തേറ്റു.
ആയംകുളം കോമോച്ചിക്കൽ സൽമാൻ ഫാരിസിനാണ് കുത്തേറ്റത്.
ഇന്നലെ പുലർച്ചയാണ് സംഭവം.സുഹൃത്തായ
കണ്ണിപറമ്പ് കക്കാരത്ത്
മുഹമ്മദ് സവാദിൽ നിന്നും വാങ്ങിയ2000 രൂപയെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ഈ പണം ചോദിക്കുന്നതിന് മുഹമ്മദ് സവാദും
പിന്നീട് പണം തിരികെ ചോദിച്ചതോടെ വാക്ക് തർക്കമായി. വാക്ക് തർക്കം കയ്യാങ്കളിയിൽ എത്തുകയും സൽമാൻ ഫാരിസിന് കുത്തേൽക്കുകയും ആയിരുന്നു.നെഞ്ചിനും കൈക്കും ആണ് കുത്തേറ്റത്.
പരിക്കേറ്റ സൽമാൻ ഫാരിസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
അതേസമയം
മുഹമ്മദ് സവാദിനും അനസിനും
മർദ്ദനമേറ്റതായി
ഇരുവരും മാവൂർ പോലീസിന് പരാതി നൽകിയിട്ടുണ്ട്.