ഹോട്ട് ബേക്ക് എന്ന ഹോട്ടലിലെ കൗണ്ടറിൽ ഉണ്ടായിരുന്ന ധർമ്മ പെട്ടി മോഷണം പോയി.
ഇരുപത്തിമൂന്നാം തീയതിയാണ് സംഭവം നടന്നത്.എന്നാൽ ഇക്കാര്യം ഹോട്ടലുടമ അറിഞ്ഞിരുന്നില്ല.
പിന്നീട് കൗണ്ടറിന് മുകളിൽ ധർമ്മ പെട്ടി കാണാതായപ്പോൾ കൗണ്ടറിന് താഴെയെല്ലാം പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്നാണ് ഹോട്ടലിലെ സിസിടിവി ദൃശ്യം പരിശോധിച്ചത്.ഈ ദൃശ്യം പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം ഹോട്ടലുടമയും ജീവനക്കാരും അറിയുന്നത്.
ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഒരാളാണ് മോഷണം നടത്തിയത്.ഇയാൾ കൗണ്ടറിന് മുന്നിൽ നിന്ന്കടയുടമയായ യൂസഫിന് പണം നൽകുന്നതും ഉടമയുമായി സംസാരിക്കുന്നതും ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്.
ഇതുകൂടാതെ കൗണ്ടറിന് മുകളിൽ വെച്ച ധർമ്മ പെട്ടിക്കു മുകളിലേക്ക്
മോഷ്ടാവിന്റെ കയ്യിലുള്ള സഞ്ചി മെല്ലെ നീക്കിവെക്കുന്നതും
അതിനിടയിൽ ഹോട്ടലുടമയോട് സംസാരിക്കുന്നതും ദൃശ്യത്തിൽ പതിഞ്ഞു.
ധർമ്മപെട്ടിക്ക് മുകളിൽ വെച്ച സഞ്ചി മെല്ലെ വലിച്ച് താഴെ എത്തിച്ച് സഞ്ചിക്കുള്ളിലേക്ക് ധർമ്മ പെട്ടിവെക്കുകയാണ് മോഷ്ടാവ് ചെയ്തത്.
ഇതിനിടയിലെല്ലാം ഹോട്ടൽ ഉടമയുടെ ശ്രദ്ധ തിരിക്കുന്നതിന്
സംസാരിക്കുന്നുമുണ്ട്.
അതിനുശേഷം ഹോട്ടലിൽ നിന്നും മെല്ലെപുറത്ത് കടന്ന്പോവുകയാണ് മോഷ്ടാവ് ചെയ്തത്.
സിസിടിവി ദൃശ്യത്തിൽ മോഷ്ടാവിന്റെ ദൃശ്യം വ്യക്തതയോടെ പതിഞ്ഞിട്ടുണ്ട്.
ഇത് ഉൾപ്പെടെയാണ് ഹോട്ട് ബേക്ക് ഹോട്ടൽ ഉടമ പോലീസിൽ പരാതി നൽകിയത്.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
അതേസമയം എത്ര പണം ധർമ്മ പെട്ടിയിൽ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല.കാരണം ഓരോ ദിവസവും ഹോട്ടലിൽ എത്തുന്നവർ
ചെറുതും വലുതുമായ തുകകളാണ് ധർമ്മ പെട്ടിയിൽ നിക്ഷേപിക്കാറുള്ളത്.
ഈ ധർമ്മ പെട്ടിയിൽ പണം നിറയുന്നതോടെയാണ്
പെട്ടിയിലെ പണം പുറത്തെടുത്ത്എണ്ണിത്തിട്ടപ്പെടുത്തി
പാലിയേറ്റീവ് കെയറുകൾക്കും മറ്റ് അവശനിലയുള്ള രോഗികൾക്ക് മരുന്ന് വാങ്ങുന്നതിനും
ചാരിറ്റി പ്രവർത്തനങ്ങൾക്കും കൈമാറുന്നത്.
മോഷണം നടത്തിയ ആളെ എത്രയും പെട്ടെന്ന് പിടികൂടാൻ ആകും എന്നാണ് ഹോട്ടൽ ഉടമയുടെവിശ്വാസം.