Responsive Advertisement
Responsive Advertisement
കോഴിക്കോട് :

മീഞ്ചന്തക്ക് സമീപം കണ്ണഞ്ചേരിയിൽ മോഷണം നടന്നു.കണ്ണഞ്ചേരി നൂർ മസ്ജിദിലാണ് മോഷണം നടന്നത്.മസ്ജിദിനോട് ചേർന്നുള്ള മദ്രസയിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ സൈക്കിളാണ് മോഷണം പോയത്.മദ്രസയിൽ എത്തുന്ന സമയത്ത് മസ്ജിദിന്റെ മുന്നിലുള്ള സ്ഥലത്ത് വെച്ചതായിരുന്നു സൈക്കിൾ.തുടർന്ന് വിദ്യാർത്ഥിയുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി.ഈ സമയത്താണ് മസ്ജിദിലെ സിസിടിവി പരിശോധനയിൽ പള്ളിക്ക് അകത്തു മോഷണം നടന്ന വിവരം മനസ്സിലായത്.പള്ളിക്കകത്തെ സംഭാവനപ്പെട്ടി തകർത്ത് പണവും കവർന്നിട്ടുണ്ട്.അതിനുശേഷമാണ് മോഷ്ടാവ് മടങ്ങുന്ന വഴി വിദ്യാർത്ഥിയുടെ സൈക്കിൾ മോഷ്ടിച്ച് കടന്നു കളഞ്ഞത്.മുഖത്ത് മാസ്കും മഞ്ഞ ഷർട്ടും ധരിച്ച ആളാണ് മോഷണം നടത്തിയത്.
പള്ളിക്കമ്മിറ്റിയുടെയും വിദ്യാർത്ഥിയുടെയും പരാതിയിൽ പന്നിയങ്കര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.