Responsive Advertisement
Responsive Advertisement
കോഴിക്കോട് :കക്കാടംപൊയിൽ വാളൻതോടിൽ പ്രവർത്തിക്കുന്ന കൊളോജൻ മറൈൻ പ്രൊഡക്സിൽ വൻ തീപിടുത്തം.ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സ്ഥാപനത്തിൽ തീപിടുത്തം ഉണ്ടായത്.ഫാക്ടറിയിലെ വെൽഡിങ് തൊഴിലാളികൾ
വെൽഡിങ് ജോലി ചെയ്യുന്നതിനിടയിൽ
പെട്ടെന്ന് തീ പടരുകയായിരുന്നു.


വാട്ടർ കൂളിംഗ് സംവിധാനത്തിനാണ് ആദ്യം തീ പിടിച്ചത്.ഓണം നബിദിന അവധികൾ
ആയതിനാൽ ജീവനക്കാർ കുറവായിരുന്നു.
പെട്ടെന്ന് തന്നെ സ്ഥാപനത്തിനകത്ത് തീയും പുകയും ആളിപ്പടർന്നു. ഇതേസമയത്ത്
കക്കാടംപൊയിൽ വിനോദസഞ്ചാരത്തിന് എത്തിയകോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷനിലെ ഫയർമാൻ നിതിൻ വട്ട്യാലത്തിന്ഫാക്ടറിയിൽ നിന്നും കറുത്ത പുക ഉയരുന്നത് കണ്ടതോടെ സംഭവം പന്തില്ലെന്ന്
സംശയം തോന്നി.
ഉടൻ തന്നെ കൂടെയുണ്ടായിരുന്ന ബന്ധുക്കളെ
റോഡരികിൽ സുരക്ഷിതമായി നിർത്തിഫാക്ടറിക്ക് അകത്തേക്ക് ഓടിയെത്തി.അപ്പോഴാണ് തീപിടുത്തത്തിന്റെ കാഠിന്യം നിതിന് മനസ്സിലായത്.
തുടർന്ന് ഫാക്ടറിയിൽ സ്ഥാപിച്ച ഫയർ സേഫ്റ്റി സംവിധാനങ്ങൾ പ്രവർത്തിപ്പിച്ച്
ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം തീ നിയന്ത്രണ വിധേയമാക്കി.
അപ്പോഴേക്കും വിവരമറിഞ്ഞ് മുക്കം ഫയർ യൂണിറ്റും സ്ഥലത്ത് എത്തിയിരുന്നു.നിതിന്റെ അവസരോചിതമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ ഫാക്ടറി പൂർണമായും കത്തി നശിക്കുകയും കോടിക്കണക്കിന് രൂപയുടെനഷ്ടം സംഭവിക്കുകയും ചെയ്യുമായിരുന്നു.
ഒരു ഫയർ ഉദ്യോഗസ്ഥൻ കാണിക്കേണ്ട
ജാഗ്രത പുലർത്തിഒരു സ്ഥാപനത്തെ അഗ്നി വിഴുങ്ങുന്നതിൽ നിന്നും സുരക്ഷിതമായി രക്ഷിച്ചെടുത്ത നിതിനെനാട്ടുകാരും അഗ്നിരക്ഷാസേനയും അഭിനന്ദിച്ചു.