മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിനെ എതിർവശത്ത്
കാറിടിച്ച് കാൽനടയാത്രക്കാരൻ തൽക്ഷണം മരിച്ചു.
നടുവണ്ണൂർ ഉള്ളിയേരി സ്വദേശി ഗോപാലൻ (72) ആണ് മരിച്ചത്.
കൂടാതെകൊയിലാണ്ടി സ്വദേശിനി സാജിതക്കും ഗുരുതരമായി പരിക്കേറ്റു.ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡിന് നടുവിലെ
ഡിവൈഡറിനോട് ചേർന്ന് സീബ്ര ലൈനിലേക്ക് നടന്നുപോകവെ
കോഴിക്കോട് ഭാഗത്തുനിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക്
അമിത വേഗതയിൽ വരികയായിരുന്ന
കാർ ഇരുവരെയും
ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തിന് കാരണമായ കാറിൽ ഉണ്ടായിരുന്ന രണ്ടു പേരെ നടക്കാവ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.താനൂർ സ്വദേശികളാണ് ഇരുവരും.ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്.
അപകടത്തിന് കാരണമായ കാറിൽ ഉണ്ടായിരുന്ന രണ്ടു പേരെ നടക്കാവ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.താനൂർ സ്വദേശികളാണ് ഇരുവരും.ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്.
അപകടം സംഭവിച്ച ഉടൻതന്നെ ഇരുവരെയും
പരിസരത്തുണ്ടായിരുന്ന മറ്റ് യാത്രക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ വയോധികന്റെ ജീവൻ രക്ഷിക്കാനായില്ല.
കാറിൻ്റെ അമിതവേഗതയാണ് അപകടകാരണം എന്നാണ് പോലീസ് നൽകുന്ന വിവരം.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.